കർക്കിടകമാസത്തിലെ വാവുബലി ഇടണം എന്നുള്ളത് നിർബന്ധമായ കാര്യമാണ്. മറ്റേതു മാസത്തെയുക്കാൾ ആയിരം ഇരട്ടി ഫലമാണ് കർക്കിടക വാവുബലി ഇടുമ്പോൾ കിട്ടുന്നത്. പണ്ടെല്ലാം നമ്മുടെ പിതൃക്കന്മാർക്ക് വേണ്ടി എല്ലാവരും ബലിയിട്ടിരുന്നു. എന്നാൽ കാലക്രമേണ അച്ഛനമ്മമാർക്ക് വേണ്ടി മാത്രമാണ് പലരും ബലിയിടുന്നത്.
സത്യാവസ്ഥയിൽ നമ്മുടെ ഏഴു തലമുറയ്ക്ക് വേണ്ടി ബലിയിടാവുന്നതാണ്. വ്രത ശുചിയോടു കൂടി ആ ബലി ഇടുന്നത് നമ്മുടെ പിതൃക്കന്മാരുടെ എല്ലാവരുടെയും പ്രീതി നേടിയെടുക്കുന്നതിന് ഏറ്റവും ഉത്തമമാണ്. കർക്കിടക വാവുബലി ഇടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വ്രതശുദ്ധി തലേദിവസം തന്നെ എല്ലാതരത്തിലും നമ്മൾ പാലിക്കണം.
അതായത് തലേദിവസം മത്സ്യ മാംസാദികൾ ഒന്നും തന്നെ കഴിക്കാൻ പാടില്ല. നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ബലിയിടുന്നുണ്ടെങ്കിൽ ആ വീട്ടിൽ തന്നെ മത്സ്യമാംസാദികൾ ഉണ്ടാകാൻ പാടില്ല. അതുപോലെ തന്നെ തലേദിവസം സാഹസികമായ എന്തെങ്കിലും കാര്യങ്ങളും യാത്രകളും ഉണ്ടെങ്കിൽ അതും മാറ്റിവയ്ക്കേണ്ടതാണ്.
തലേദിവസം ഉച്ചയൂണിനോടുകൂടെ അരി ആഹാരം പൂർണമായി ഉപേക്ഷിക്കണം. ബലിയിടുന്ന വ്യക്തി ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ പിന്നെ അരി ആഹാരം കഴിക്കാൻ പാടില്ല. രാത്രി പഴവർഗ്ഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം. തലേ ദിവസവും വാവു ദിവസവും രണ്ടുനേരത്തെ കുളി നിർബന്ധമാണ്. ഈ രണ്ടു ദിവസങ്ങളിൽ ഉച്ചയുറക്കം പാടുള്ളതല്ല. തലേദിവസം വൈകുന്നേരം കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ പറ്റിയാൽ അത് വളരെ നല്ലതാണ്. വാവുബലി ഇടുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വീഡിയോ കാണുക.