Tarani And Kalidasan Are Flying In Dubai : ആരാധകരുടെ യുവതാര നടനാണ് കാളിദാസ് ജയറാം. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളായ ജയറാം പാർവതി എന്നിവരുടെ മകനാണ് കാളിദാസ്. മലയാള സിനിമകളിൽ മാത്രമല്ല തമിഴിൽ ചിത്രങ്ങളിലും താരം തന്റെ കഴിവ് ഒട്ടേറെ തെളിയിച്ചിട്ടുണ്ട്. ബാലതാരമായി പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നെത്തിയ താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ജയറാം നായിക വേഷത്തിൽ കടന്നെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ജയറാം ആദ്യമായി അഭിനയരംഗത്തേക്ക് കടനെത്തുന്നത്.
പിന്നീട് എന്റെ വീട് അപ്പൂന്റയും എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. മികച്ച അവാർഡ് തന്നെയാണ് ഈ ചിത്രത്തിന് താരത്തിന് നേടിയെടുക്കുവാൻ സാധ്യമായത്. ശേഷം നീണ്ട ഇടവേളയ്ക്കുശേഷം 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് തിരിച്ചുവരികയായിരുന്നു. ശേഷം അബ്രിഡ് ഷൈൻ, അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്നിങ്ങനെ അനേകം മലയാള ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ജയറാമിന്റെ വീട്ടിൽ ഓണ വേളയിൽ കുടുംബം ഒന്നിച്ച് എടുത്ത ആ ചിത്രത്തിൽ ആരാണ് പുതിയ അതിഥി എന്ന് സോഷ്യൽ മീഡിയയിലൂടെ അനേകം ചോദ്യങ്ങൾ കടന്നു വന്നിരുന്നു. എന്നാൽ അന്ന് സോഷ്യൽ മീഡിയയിലൂടെ താരം പറഞ്ഞിരുന്നത് എന്റെ സുഹൃത്താണ് എന്നായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വളരെയേറെ സന്തോഷത്തോടെ ചേർന്നിരിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കടന്ന് എത്തുകയും ആ ചിത്രത്തിനു താഴെ അനേകം താരങ്ങൾ ഡാർലി എന്നും ഹാർട്ട്സിമ്പൽ നൽകിയും രൂപപ്പെടുത്തിയപ്പോൾ മലയാളി പ്രേക്ഷകർക്ക് ഏറെ സംശയ രൂപത്തിൽ തന്നെയായി.
ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് ഇപ്പോൾ ആരാധകർ ഏറെ സംശയിക്കുന്നത്. എന്നാൽ വീണ്ടും തരണിയും കാളിദാസും ഒന്നിച്ചുള്ള പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തരണി തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഈ വീഡിയോ. വീഡിയോയ്ക്ക് താഴെ “memories that will laste a life time”. എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്നിങ്ങനെ അനേകം ചോദ്യങ്ങളും ഉയരുകയാണ്.
View this post on Instagram