യൗവനത്തിൽ ആരും അറിയാതെ പോയ പ്രണയം അവർക്ക് വാർദ്ധക്യത്തിൽ തിരിച്ചു കിട്ടി…

മൂകാംബികയിൽ തൊഴുതു മടങ്ങുന്ന സന്തോഷത്തിൽ ആയിരുന്നു ശ്രീ അന്ന് ഉണ്ടായിരുന്നത്. അവിടെ തൊഴുതു മടങ്ങുമ്പോൾ മനസ്സിനെ വല്ലാത്ത ആശ്വാസമാണ്. അങ്ങനെ വരുന്ന സമയത്തായിരുന്നു പടവുകൾ താണ്ടി തന്റെ മാളൂട്ടി കയറിവരുന്നത് കണ്ടത്. തന്റെ മാത്രം മാളവിക. അവൾ ഇന്ന് മുത്തശ്ശി ആയിരിക്കുന്നു. മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാമായി അവർ ഒരുമിച്ച് സന്തോഷിച്ച് ചിരിച്ചു ഉല്ലസിച്ച് വരുകയാണ്.

   

ആ കാഴ്ച കണ്ടതും ശ്രീയുടെ മനസ്സിൽ ഒരുപാട് ഓർമ്മകൾ മിന്നി മറഞ്ഞു. അവൾ തന്നെ കണ്ടിട്ടുണ്ടായിരിക്കുകയില്ല. കണ്ടിരുന്നുവെങ്കിൽ ശ്രീയേട്ടാ എന്ന് വിളിച്ച് അടുത്തേക്ക് ഓടി വരുമായിരുന്നു. അവരെ ശല്യം ചെയ്യേണ്ട എന്ന് കരുതി അവരെ വിളിക്കാതെയും അവരോട് രണ്ടു വാക്ക് സംസാരിക്കാതെയും താമസിച്ചിരുന്ന ലോഡ്ജിലേക്ക് അയാൾ മടങ്ങി. അവിടെ ചെന്ന് കട്ടിലിൽ കിടന്നതും തന്റെ ചെറുപ്പകാലം അയാൾ ഓർത്തു. തന്റെ കളിക്കൂട്ടുകാരിയും ബന്ധവും അയൽവാസിയുമായ മാളൂട്ടി എന്നും ശ്രീയേട്ടന്റേതായിരുന്നു. അവൾ എപ്പോഴും ശ്രീയുടെ കൂടെയാണ് കളിക്കാൻ വന്നിരുന്നത്.

രാവിലെ ശ്രീയുടെ വീട്ടിൽ വന്നാൽ വൈകിട്ടാണ് അവൾ തിരിച്ചുപോവുക. തന്റെ സഹോദരിമാരുടെ കൂടെ സന്ധ്യാദീപവും വെച്ച് അവിടെയിരുന്ന് നാമവും ജപിച്ചിട്ടാണ് അവൾ അവളുടെ വീട്ടിലേക്ക് വിളക്ക് വയ്ക്കാനായി ഓടിപ്പോവുക. കൂട്ടുകാരെല്ലാം ചെക്കനും പെണ്ണും എന്ന് പറഞ്ഞ് ഞങ്ങളെ കളിയാക്കുമ്പോൾ അതിനെ ആർക്കുവേണം ഈ കട്ടപ്പല്ലിയെ എന്ന് ചോദിച്ച അവളെ കരയിപ്പിച്ചില്ലെങ്കിൽ തനിക്ക് ഒരു സമാധാനവും ഉണ്ടായിരിക്കുകയില്ല. അങ്ങനെ ഓരോരോ ദിവസങ്ങൾ കഴിഞ്ഞുപോയി.

അവൾ വളർന്ന് ദാവണി പ്രായമായപ്പോൾ ദാവണിയുടുത്ത് അത് കാണിക്കാൻ ആദ്യം തന്നെ ഓടിയെത്തിയത് തന്റെ വീട്ടിൽ തന്നെയായിരുന്നു. തന്റെ അമ്മ അപ്പോൾ അവളോട് വലിയ പെണ്ണായി ഇനി കല്യാണം എല്ലാം ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ അവളുടെ നുണക്കുഴികൾ നന്നായി വിടർന്നു വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.