സകല സൗഭാഗ്യങ്ങളും ലഭിക്കാൻ അടുക്കളയിൽ നാം സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നല്ലേ…

ഓരോ ഭവനങ്ങളിലും അന്നപൂർണേശ്വരി കുടികൊണ്ടിരിക്കുന്ന അതായത് വാണിരിക്കുന്ന സ്ഥലമാണ് അടുക്കള. അതുകൊണ്ടുതന്നെ ഓരോ ഭവനത്തിലെയും ഓരോ വ്യക്തികളുടെയും ഊർജ്ജസ്രോതസ്സ് കൂടിയാണ് അടുക്കള. ആയതിനാൽ അടുക്കള എപ്പോഴും വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ട ഒരു ഇടം തന്നെയാണ്. ഓരോ വ്യക്തികളും പൂജാമുറി എത്ര പ്രാധാന്യത്തോടെ സൂക്ഷിക്കുന്നുവോ അത്രതന്നെ പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. അടുക്കളയെ ദേവാലയതുല്യമായി സൂക്ഷിച്ചാൽ നമ്മുടെ വീടുകൾക്ക്.

   

ഉണ്ടാകുന്ന ഉയർച്ചയും ഐശ്വര്യവും പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രതന്നെയാണ്. ഇത്തരത്തിൽ അടുക്കളയിലുള്ള ഓരോ വസ്തുക്കളുടെയും സ്ഥാനത്തിന് പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ട്. അതായത് ഊർജ്ജപ്രഭാവ സ്ഥാനമായ അടുക്കളയിൽ തെക്ക് കിഴക്ക് ഭാഗത്ത് വേണം അടുപ്പ് ഉണ്ടായിരിക്കാൻ. അതാണ് ആ വീടിനും വീട്ടിലുള്ളവർക്കും ഐശ്വര്യം ഉണ്ടാകുന്നത്. വീട്ടിൽ ആഹാരം പാകം ചെയ്യുന്നതിന് മുൻപായി ഗണേശന് മനസ്സിൽ ധ്യാനിച്ചു വേണം ആഹാരം പാകം ചെയ്യാനായി. ഗണേശനെ മനസ്സിൽ കണ്ട് ഓം അന്നപൂർണേശ്വരിയെ എന്ന് മനസ്സിൽ ഉരുവിട്ടതിനുശേഷം ആഹാരം പാകം ചെയ്യുന്നത് ഏറെ ശുഭകരമാണ്.

വടക്ക് കിഴക്ക് ഭാഗത്ത് വെള്ളം വരുന്ന അതായത് പൈപ്പുകൾ വാഷിംഗ് മെഷീനുകൾ തുടങ്ങിയവയെല്ലാം നിർമ്മിക്കുന്നതാണ് ഏറ്റവും ഉത്തമം. തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ധാന്യങ്ങൾ സൂക്ഷിക്കേണ്ടത്. പടിഞ്ഞാറുഭാഗത്ത് തന്നെ ഫ്രിഡ്ജ് വയ്ക്കുന്നത് വളരെ നല്ലതാണ്. ധന വർദ്ധനവിനെ ഇത് കാരണമാകുന്നു. അടുക്കള വളരെയധികം വൃത്തിയായി സൂക്ഷിച്ചതിനുശേഷം മാത്രമേ ഉറങ്ങാനായി പോകാൻ പാടുള്ളൂ. രാത്രികാലങ്ങളിൽ അടുക്കള വൃത്തിയാക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.

എച്ചിൽ പാത്രങ്ങൾ രാത്രിയിൽ കഴുകി വൃത്തിയായി സൂക്ഷിച്ചതിനുശേഷം മാത്രമാണ് അടുക്കള അടക്കേണ്ടത്. അടുക്കള ഭാഗത്തായി വേസ്റ്റ് എട്ടു വെച്ചിട്ടുള്ള പാത്രങ്ങളെല്ലാം തുറന്നുവയ്ക്കാതെ അടച്ചുതന്നെ സൂക്ഷിക്കേണ്ടതാണ്. കഴുകാനുള്ള പാത്രങ്ങൾ കഴുകാൻ കഴിയാൻ പറ്റാത്ത വിധം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവ അടുക്കളയിൽ സൂക്ഷിക്കാതെ വർക്ക് ഏരിയയിലേക്ക് മാറ്റിവയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.