കർക്കിടക മാസത്തിൽ ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ കുറഞ്ഞു പോകാതിരിക്കാൻ സൂക്ഷിക്കണം…

ഇതാ വീണ്ടും ഒരു കർക്കിടകമാസം വന്നു പിറന്നിരിക്കുന്നു. ജൂലൈ പതിനാറാം തീയതി കർക്കിടകം ഒന്നാം തീയതിയാണ്. അതുകൊണ്ടുതന്നെ ഈ മാസത്തെ പഞ്ഞമാസം എന്നും രാമായണമാസം എന്നും അറിയപ്പെടാറുണ്ട്. ഈ മാസം ആധ്യാത്മികമായും ശാരീരികമായും വളരെയധികം ശ്രദ്ധ വെച്ചു പുലർത്തേണ്ട ഒരു മാസം തന്നെയാണ്. കർക്കിടകമാസത്തെ സംബന്ധിച്ച് വളരെയധികം കാര്യങ്ങളാണ് പറയാനുള്ളത്.

   

ഈ മാസത്തിൽ പ്രത്യേകമായും നിങ്ങളുടെ വീടുകളിലെ അടുക്കളയിൽ തീർന്നു പോകാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. അതുപോലെ തന്നെ ഈ മാസം തുടങ്ങുന്നതിനു മുൻപ് തന്നെ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കുകയും നമ്മുടെ വീട്ടിൽ ഒരിക്കലും തീർന്നു പോകാതിരിക്കാനായി സൂക്ഷിക്കേണ്ട ചില വസ്തുക്കളുമുണ്ട്. അതിൽ ആദ്യത്തേത് എണ്ണയും തിരിയും ആണ്. ഹൈന്ദവ പാരമ്പര്യം അനുസരിച്ച് പൂജാമുറികളിലോ വീടിന്റെ മുൻവശത്തുള്ള ഉമ്മറത്ത് ആയി വിളക്ക് തെളിയിക്കാറുണ്ട്.

ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്നതിനെ ആവശ്യമായി വരുന്ന എണ്ണയും തിരിയും കർക്കിടകമാസത്തിനു മുൻപ് തന്നെ വാങ്ങി സൂക്ഷിക്കേണ്ടതാണ്. കർക്കിടകമാസത്തിൽ തിരിക്കോ എണ്ണയ്ക്കോ യാതൊരു തരത്തിലുള്ള പഞ്ഞവും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അതുകൊണ്ട് വളരെ നേരത്തെ തന്നെ ഈ ഒരു മാസം മുഴുവനായും ഉപയോഗിക്കാനുള്ള എണ്ണയും തിരിയും വാങ്ങി സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ നാം ഓരോരുത്തരുടെയും അടുക്കളയിലുള്ള മഞ്ഞൾ ഉപ്പ് അരി എന്നീ വസ്തുക്കൾ ഒരിക്കലും തീർന്നു പോകാതെ സൂക്ഷിക്കേണ്ടതാണ്.

പഞ്ഞമാസം തുടങ്ങുന്നതിനു മുൻപ് തന്നെ ഈ പറയുന്ന അരി മഞ്ഞൾ ഉപ്പ് തുടങ്ങിയ വസ്തുക്കൾ കൂടുതലായി വീട്ടിൽ വാങ്ങി സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ കർക്കിടകമാസം തുടങ്ങുന്നതിനു മുൻപായി അടുത്തുള്ള ശിവക്ഷേത്രദർശനം നടത്തുകയും ശിവക്ഷേത്രത്തിൽ പോയി ഒരു ചരട് പൂജിച്ചു വാങ്ങി കയ്യിൽ കെട്ടുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.