എല്ലാദിവസവും ചോറുണ്ടാക്കി കഴിഞ്ഞാൽ അതിന്റെ കഞ്ഞിവെള്ളം കളയുവാനാണ് പതിവ്. എന്നാൽ ഇനി കഞ്ഞിവെള്ളം അനാവശ്യമായി കളയേണ്ട ആവശ്യമില്ല. കഞ്ഞി വെള്ളത്തിലൂടെ ടേസ്റ്റേറിയ അടിപൊളി ഹലുവ തയ്യാറാക്കുവാൻ സാധിക്കും. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചുതന്നെ നല്ല മൃദുവേറിയ ഹലുവ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമ്മൾ ആദ്യം ഒരു ബൗളിലേക്ക് കഞ്ഞിവെള്ളം എടുത്ത് വെക്കുക. മട്ടരിയുടെ കഞ്ഞിവെള്ളം ആണെങ്കിലും ആലുവ കുറച്ചും കൂടി രുചികരമാകും.
കഞ്ഞിവെള്ളം ഒരു പാത്രത്തിൽ എടുത്തു വച്ചുകഴിഞ്ഞാൽ കഞ്ഞിവെള്ളത്തിന് മുകളിൽ തെളിഞ്ഞ വെള്ളവും താഴെ അതിന് മട്ട അടിഞ്ഞു കിടക്കുന്നതായി കാണാം. നമുക്ക് കഞ്ഞിവെള്ളത്തിന്റെ മട്ടയാണ് ഹൽവ തയ്യാറാക്കാനായി ആവശ്യമായി വരുന്നത്. അപ്പോൾ മുകളിൽ തെളിഞ്ഞു നിൽക്കുന്ന വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. ഇനി മട്ട കഞ്ഞി വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാം. ശേഷം ഇതിനകത്തേക്ക് ഒരു രണ്ട് പിഞ്ച് മഞ്ഞൾപൊടിയും ഇട്ടുകൊടുക്കാം.
ഇതിനകത്തേക്ക് വേറെ കളറുകൾ ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമായി വരുന്നില്ല. ഇനി ഒരു നോൺസ്റ്റിക് പാത്രത്തിൽ നമ്മൾ തയ്യാറാക്കി എടുത്തുവെച്ച കഞ്ഞിവെള്ള അരിപ്പൊടി ചേർത്തു കൊടുക്കാം. ഇനി ഇതിനകത്തേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കാം. അതുപോലെതന്നെ ഇതിലേക്ക് ഒരു അര ടീസ്പൂൺ ഏലക്ക പൊടി ചേർത്ത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി ഇതൊന്നു അടുപ്പിൽ വച്ച് നല്ല രീതിയിൽ ഒന്ന് കുറുക്കിയെടുക്കാവുന്നതാണ്.
നമ്മുടെ ഹലുവ മിക്സ് ഇളക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ അത് അടിപിടിക്കാൻ സാധ്യതയുണ്ട്. ഹൽവ ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിവരൾ അറിയുവാൻ താഴെ നല്കിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. വളരെ എളുപ്പത്തിൽ ഉപയോഗശൂന്യമായി കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് എളുപ്പത്തിൽഎളുപത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഹലുവയുടെ റെസിപ്പി ആണ് ഇത്. ഈയൊരു റെസിപ്പി പ്രകാരം ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.