തുളസിച്ചെടി നട്ടുപിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഇത് മനസ്സിലാക്കുക…

നാം വീട്ടിൽ നട്ടു നനച്ചു വളർത്താൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് തുളസി. ഹൈന്ദവ വീടുകളിൽ പ്രത്യേകമായി ഇത്തരത്തിൽ തുളസിച്ചെടി തറ കെട്ടിയിട്ട് നട്ടുവളർത്താറുണ്ട്. ലക്ഷ്മി നാരായണപ്രീതി ഉണ്ടാകുന്നതിനുവേണ്ടി വീടുകളിൽ നട്ടുവളർത്തുന്ന ഒരു സസ്യം തന്നെയാണ് ഇത്. ഒരു ഔഷധച്ചെടി കൂടിയായ തുളസി നാമേവരും സർവ്വസാധാരണമായ വീട്ടിൽ നട്ടുവളർത്താറുണ്ട്. ലക്ഷ്മിനാരായണ പ്രീതിയുള്ള വീടുകളിൽ തുളസിച്ചെടികൾ തനിയെ പൊട്ടിമുളയ്ക്കാറുണ്ട്. ഇത്തരത്തിൽ തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നവരാണ് നിങ്ങൾ.

   

എങ്കിൽ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ട്. നിങ്ങളുടെ വീട്ടിൽ തുളസിച്ചെടി അല്ലെങ്കിൽ തുളസിത്തറയിൽ നല്ലൊരു തുളസി ഉണ്ട് എങ്കിൽ അതിരാവിലെ തന്നെ കുളിച്ച് വൃത്തിയും ശുദ്ധിയും വരുത്തി തുളസിച്ചെടിക്ക് ജലം നൽകേണ്ടതാകുന്നു. കൂടാതെ തുളസിച്ചെടിക്ക് വിളക്ക് വയ്ക്കുന്നതും അത്യുത്തമം തന്നെയാണ്. വിളക്ക് തെളിയിച്ചതിനു ശേഷം പിന്നീട് തുളസിച്ചെടിയിൽ നിന്ന് ഒരു തുളസി ഇല നുള്ളിയെടുക്കുകയും.

ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ കാൽപാദത്തിങ്കൽ അർപ്പിക്കുകയും ചെയ്യുന്നത് സർവ്വ ഐശ്വര്യത്തിന് കാരണമാകുന്നു. തുളസി ചെടി നിൽക്കുന്നിടത്ത് നാം വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരത്തിൽ തുളസിച്ചെടി നിൽക്കുന്ന ഇടത്ത് ഒരിക്കലും നാം മലിനജലം ഒഴുക്കി വിടാനായി പാടുള്ളതല്ല. ഏറ്റവും അധികം വൃത്തിയുള്ള സ്ഥലത്ത് മാത്രമേ തുളസിച്ചെടി നട്ടു പിടിപ്പിക്കാവൂ. കൂടാതെ തുളസിച്ചെടി നിൽക്കുന്നിടത്ത് ഒരിക്കലും അഴകൾ കെട്ടാൻ പാടുള്ളതല്ല.

കൂടാതെ തുളസിച്ചെടി നിൽക്കുന്നതിന് ദിശകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്ത് തുളസിച്ചെടി നിൽക്കുന്നത് ഉത്തമമാണ്. വടക്ക് കിഴക്ക് ഭാഗത്തായാലും പ്രശ്നമില്ല. വടക്കു കിഴക്ക് ഭാഗത്ത് തുളസിയുണ്ട് എങ്കിൽ മറ്റേത് ദിശകളിലും തുളസി നിൽക്കുന്നതിൽ തെറ്റില്ല. ഇനി തുളസി പൂത്താൽ നാം ഒരു കാര്യം ചെയ്യേണ്ടതുണ്ട്. തുളസിയിലയും തുളസിപ്പൂവും ഒരു വാഴയിലയിൽ പൊതിഞ്ഞ് കൃഷ്ണവിഗ്രഹത്തിന്റെ കാൽപാദത്തിങ്കൽ സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ഒരു നെയ് വിളക്കും തെളിയിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.