പനംകുല പോലെ മുടി വളരുവാൻ കറ്റാർവാഴയുടെ നീര് ഏറെ ഉത്തമം ആണെന്ന് കേൾക്കാത്തവർ വളരെ ചുരുക്കം തന്നെയായിരിക്കും. പ്രത്യേകിച്ചും സ്ത്രീകൾ. കൂടാതെ സൗന്ദര്യ വസ്തുക്കൾ നിർമ്മിക്കുന്നതിനും രോഗപ്രതിരോധം മരുന്നുകൾക്കും പ്രയോജനപ്പെടുത്തുന്ന ഒരു സസ്യം തന്നെയാണ് കറ്റാർവാഴ. കറ്റാർവാഴയെ സ്വർഗ്ഗത്തെ മുത്ത് എന്നൊക്കെയാണ് അറിയപ്പെടുന്നത്. വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ചെടി തന്നെയാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നു.
വീട്ടിൽ ഒരു കറ്റാർവാഴയുടെ തൈ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരുപാട് സഹായം ചെയ്യുവാൻ ആ ഒരു കറ്റാർവാഴ കൊണ്ട് സാധിക്കും. കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോ അബ്ളലങ്ങൾ, ഇരുമ്പ്, മാഗനീസ്, കാൽസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യ പാനീയങ്ങൾ, മോയ്സ്റൈസുകൾ, ക്ലൻസറുകൾ തുടങ്ങിവ കറ്റാർവാഴ ഉൽപ്പന്നങ്ങൾ തന്നെയാണ്. ഡയബറ്റിക്, അമിത കൊളസ്ട്രോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങൾക്ക് കറ്റാർവാഴയുടെ നീര് ഫലപ്രദമായി തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയുമാണ്.
കൂടാതെ ബാക്ടീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതിനോടൊപ്പം രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുവാനും കറ്റാർ വാഴയ്ക്ക് ആകും. കാറ്റാർ വാഴയുടെ പോളയിൽ അടങ്ങിയിരിക്കുന്ന 16 ഘടകങ്ങളാണ് മരുന്ന് നിർമ്മാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കുവാനുള്ള ക്രീം, ചർമ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടുവാനുള്ള സ്കിൻ ടോണിക്, സൺസ്ക്രീം ലോഷൻ എന്നിവ നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ കറ്റാർവാഴയുടെ കുഴമ്പിനെ വലിയ വിപണി തന്നെയാണുള്ളത്. പോളകളിലുള്ള അലോയിങ് എന്ന വസ്തുവാണ് കറ്റാർവാഴയ്ക്ക് സവിശേഷ ഗുണം നൽകുന്നത്.
കണ്ണിനടിയിലെ കറുപ്പ് നിറം അകറ്റുവാൻ വളരെയേറെ സഹായിക്കുന്നു. കണ്ണിനടിയിലെ രക്തയോട്ടം കുറയുന്നത് കൊണ്ടും ഉറക്കം കുറയുന്നത് കൊണ്ടും ആണ് കണ്ണിനടിയിലെ കറുപ്പ് നിറം കാണപ്പെടുന്നത്. അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ കറ്റാർവാഴ പുരട്ടുന്നത് കൊണ്ട് മാറുന്നതാണ്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ യാണ് ഇതിന് സഹായിക്കുന്നത്. കൂടുതൽ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഗുണനിലവാരങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.