നിങ്ങൾ മീനോ ചെമ്മീനോ ക്ലീൻ ചെയ്യുന്നവരോ കഴിക്കുന്നവരോ ആണെങ്കിൽ ഇത്തരത്തിലുള്ള ടിപ്സുകൾ ഒത്തിരി സഹായിക്കും… അറിയാതെ പോവല്ലേ.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ വാങ്ങിക്കുന്ന ഒന്നുതന്നെയാണ് മീന്. എന്നാൽ എല്ലാവർക്കും മീൻ വെട്ടുവാൻ അറിയില്ല. എന്നാൽ മീൻ എങ്ങനെയാണ് എളുപ്പത്തിൽ നന്നാക്കി എടുക്കുക എന്ന് അറിയുവാൻ ഈ ഒരു ടിപ്സ് നിങ്ങൾ അറിയേണ്ടതാണ്. ഉണക്കമീൻ ചെമ്മീൻ എന്നിങ്ങനെ മീനുകൾ നമുക്ക് എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ളത് തന്നെയാണ്. അപ്പോ ഇങ്ങനെയുള്ള മീനൊക്കെ ക്ലീൻ ആകുമ്പോഴും ഒക്കെ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്.

   

അപ്പൊ ഇത്തരത്തിലുള്ള ടിപ്സുകൾ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ നമുക്ക് നല്ല ടെസ്റ്റിൽ കുക്ക് ചെയ്യാനും സാധിക്കും. ചില മീനുകൾ നമ്മൾ കറിവെച്ച് വരുമ്പോൾ മീൻ കറിക്ക് ഒരു ചെളിയുടെ ടേസ്റ്റ് ആണ് ഉണ്ടാവുക. ആറ്റിലെ മീനുകൾ കറി വയ്ക്കുമ്പോൾ ആണ് ഇത്തരത്തിലുള്ള ചെളിയുടെ മണം ഉണ്ടാകാറുള്ളത്. എങ്ങനെയാണ് ഇത്തരത്തിലുള്ള മീനുകളുടെ മേൽ ഉണ്ടാകുന്ന ഈ മണം മാറ്റിയെടുക്കുക എന്ന് നോക്കാം. അതിനായി ഒരു മൺചട്ടിയിൽ അല്പം കല്ലുപ്പിട്ട് മീൻ ഒന്ന് ഒരച്ചെടുത്ത് ക്ലീൻ ആക്കാവുന്നതാണ്.

ശേഷം മൺ ചട്ടിയിൽ അല്പം വെള്ളം ഒഴിച്ചതിനു ശേഷം ഒരു രണ്ട് ടീസ്പൂൺ വിനാഗിരി ചേർക്കാം. ഇനി അതിലേക്ക് ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഒരു സ്പൂൺ കല്ലുപ്പും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം ഈ വെള്ളത്തിലേക്ക് ഒരു 10 മിനിറ്റ് അല്ലെങ്കിൽ 15 മിനിറ്റ് നേരമെങ്കിലും മീനുകൾ ഇതിലേക്ക് ഇട്ടു വയ്ക്കാം. ഈ വെള്ളത്തിൽ ഒരു 10 മിനിറ്റോളം മീൻ കിടക്കുകയാണെങ്കിൽ മീനിന്റെ മേലുള്ള ചെളിയുടെ മണം എല്ലാം നീങ്ങി പോകുന്നതായിരിക്കും. അതുപോലെതന്നെ ചെമ്മീൻ കഴിക്കുന്നത് കൊണ്ട് ചില ആളുകൾക്ക് വയറുവേദന ഉണ്ടാക്കാറുണ്ട്.

എന്താണ് ഇത്തരത്തിൽ ചെമ്മീൻ കഴിക്കുമ്പോൾ ഇവർക്ക് വയറുവേദന ഉണ്ടാകുന്നത് എന്ന് വെച്ചാൽ ചെമ്മീന്റെ ഉള്ളിൽ ഒരു കറുത്ത നൂല് പോലെയുള്ള ഒരു സാധനം ഉണ്ട് അത് പോകാത്തത് കൊണ്ടാണ് ചെമ്മീൻ കഴിയുമ്പോൾ വയറുവേദന ഉണ്ടാകുന്നത്. അതിനായി കത്തി ഉപയോഗിച്ച് ചെമ്മീന്റെ മേൽ ഒന്ന് വരഞ്ഞു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കറുത്ത നൂല് പോലുള്ള സാധനം നീക്കം ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്കറിയാത്ത ടിപ്സുകൾ അടങ്ങിയ ഒരു വീഡിയോയുമായി ആണ് എത്തിയിരിക്കുന്നത്. വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *