ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ് കരൾവീക്കം അഥവാ ലിവർ സിറോസിസ്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കരൾവീക്കം ഉണ്ടാകുന്നത് എന്ന് നോക്കാം. മദ്യപാനം മൂലം കരളിൽ സിറോസിസ് ഉണ്ടാകാം. പൊണ്ണത്തടി കൊണ്ടുണ്ടാകുന്ന ഫാറ്റി ലിവർ ഹെപറ്റൈറ്റീസ് ഇവ മൂലമാണ് കരൾ വീക്കം ഉണ്ടാകുന്നത്. ഏറ്റവും അവസാനത്തെ സ്റ്റേജുകളിലാണ് പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകുന്നത്.
അമിതമായ ക്ഷീണം ഉണ്ടാവുക, കാലുകളിൽ നീര്, രക്തംസർധിക്കുക, മഞ്ഞപിത്തം, ഓർമ്മക്കുറവ്, വയറ്റിൽ വെള്ളം നിറയുക ഇതൊക്കെയാണ് കരൾ വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ മൂലം ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് പലപ്പോഴും ആളുകൾ തന്റെ ശരീരത്തിൽ കരൾ വീക്കം ഉണ്ട് എന്ന് പോലും അറിയുന്നത്. ഒട്ടുമിക്ക ആളുകലാണ് കരൾ വീക്കം മൂലം അറിയാതെ മരണപ്പെടുന്നത്.
പ്ലേറ്റ്ലെറ്റ് അളവുകളിൽ കുറവുകളോ അല്ലെങ്കിൽ അൾട്രാ സൗണ്ട് ടെസ്റ്റിൽ ലിവറിന്റെ അളവിൽ വ്യത്യാസം വരുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ സിറോസിസ് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ലിവർ സംബന്ധമായ അസുഖങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ ചുരുങ്ങിയത് 10 12 വർഷം വരെ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ അസുഖം തുടർന്നുപോവുകയാണ് ചെയുക. ആയതു കൊണ്ട് വയറിനകത്ത് വെള്ളം കണ്ടുവരുന്നു.
വയറിന്റെ ഉള്ളിൽ നീർക്കെട്ട് വന്നിട്ട് വയർ അമിതമായി വീർക്കുകയും ചെയ്യുന്നു. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകാം. ശ്വാസതടസം, സമ്പ്രദായം, വയറിന്റെ ഉള്ളിൽ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത എന്നിവ ഉണ്ടാകുന്നു. വയറിലെ നീർക്കെട്ട് മൂലം കിഡ്നി പ്രവർത്തനം നിലയ്ക്കുവാൻ ഏറെ സാധ്യതയുണ്ട്. അതുമൂലം ഒരുപാട് അസുഖങ്ങൾക്കാണ് ഇടയാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam