നാളെ പാരൻസ് മീറ്റിങ്ങിനെ നിന്റെ അമ്മയെ ഉറപ്പായും ക്ലാസിലേക്ക് കൊണ്ടുവരണമെന്ന് ആ സ്ത്രീ തറപ്പിച്ചു പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഒരുപാട് പേടിയാണ് തോന്നിയത്. അവരെ സ്ത്രീ എന്ന് തന്നെയാണ് വിളിക്കാനായി തോന്നുന്നത്. ഒരിക്കലും ഒരു അധ്യാപകർക്ക് കൊടുക്കേണ്ട ബഹുമാനം അവർക്ക് കൊടുക്കാനായി തോന്നിയിട്ടില്ല. കാരണം അവരുടെ പെരുമാറ്റം അത്രമേൽ മോശമായിരുന്നു. വീട്ടിൽ പോയി അമ്മയോട് ഇത് എങ്ങനെ അവതരിപ്പിക്കും എന്ന് ആലോചിച്ചിട്ടായിരുന്നു അങ്ങോട്ടേക്ക് ചെന്നത്.
അവരുടെ കണ്ണിലെ കരടായിരുന്നു അവൾ. അതുകൊണ്ട് തന്നെ വീട്ടിൽ ചെന്ന് എങ്ങനെയെങ്കിലും അമ്മയെ പറഞ്ഞു ഒപ്പിച്ച് നാളെ പാരൻസ് മീറ്റിങ്ങിന് വരണമെന്ന് ആവശ്യപ്പെട്ടു. ആ ദിവസം അമ്മ ലഞ്ച് ബ്രേക്കിൽ സ്കൂളിലേക്ക് വന്നു. അന്നത്തെ ദിവസത്തെ ജോലി സ്ഥലത്തെ യൂണിഫോമിൽ തന്നെയായിരുന്നു അമ്മ വന്നത്. സ്റ്റെഫിയുടെ അമ്മ വന്നിരിക്കുന്നു എന്ന് കൂട്ടുകാർ പറഞ്ഞത് അനുസരിച്ച് അമ്മയോടൊപ്പം ടീച്ചറെ കാണാനായി വന്നു.
ക്ലാസിൽ വേറെ ടീച്ചർ ഉണ്ടായിരുന്നതുകൊണ്ട് തന്നെ കാണാനായി വന്ന പേരന്റ്സിനോട് എല്ലാം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ ടീച്ചർ. ക്ലാസ് ടീച്ചർ ആയിരുന്ന അവർക്ക് തന്നോട് വല്ലാത്ത ദേഷ്യവും അമർഷവും ഉണ്ടായിരുന്നു. കാരണം അവരുടെയും മറ്റ് പല വിഷയങ്ങളിലും ഞാൻ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ എന്റെ അമ്മയെ മുൻപിൽ നിർത്തി വാട്ടിപ്പൊരിക്കുമെന്ന് ഉറപ്പായിരുന്നു. അമ്മയ്ക്കൊപ്പം ഞാൻ നടന്നു വരുന്നത് കണ്ട് ഞങ്ങളെ ഇരുത്തിയൊന്നു നോക്കിയിട്ട് ടീച്ചർ മറ്റുള്ള കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കാനായി തുടങ്ങി.
ഞങ്ങളുടെ ഊഴം എത്തിയപ്പോൾ നമുക്ക് അല്പം അങ്ങോട്ടേക്ക് മാറിനിൽക്കാം എന്ന് പറഞ്ഞ് എന്റെ അമ്മയെയും കൂട്ടി അവർ നീങ്ങി നിന്നു. ഇത് ജോലിസ്ഥലത്തെ യൂണിഫോം ആണോ എന്നും എവിടെയാണ് ജോലി ചെയ്യുന്നത് എന്നും എല്ലാം അവർ ചോദിച്ചു മനസ്സിലാക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.