യൂറിക് ആസിഡ് കൂടിയാൽ ഹൈപ്പർ യൂറിസിമിയ എന്ന പ്രശ്നത്തിൽ ഉണ്ടാകുന്നതാണ് ഗൗട്ട്. നമ്മുടെ കൈകാലുകളിൽ വേദന തരിപ്പ് നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ. ചിലപ്പോൾ നടക്കുവാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ജോയിന്റ് പെയിൻ ഉണ്ടാവുക. ആളുകൾക്ക് നടുവേദന ഉണ്ടാവുക കാലുവേദനയും മരവിപ്പും കാരണം ഡെയിലി ആക്ടിവിറ്റീസിൽ നിന്ന് കോംപ്രമൈസ് ആയി പോവുക.
യൂറിക് ആസിഡ് എന്ന് പറയുന്നത് എന്താണ് എന്നും എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും ഈയൊരു പ്രശ്നത്തെ ഒഴിവാക്കുവാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നോക്കാം. യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന പ്രോട്ടീനെ പ്യൂറിൻ അനലോക്സ് ആയിട്ട് കൺവെർട്ട് ചെയ്ത് അതിന്റെ മെറ്റബോളിസത്തിൽ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ്.
ഈ യൂറിക് ആസിഡ് കിട്ണി നന്നായിട്ട് പ്രവർത്തനക്ഷമമാണ് എങ്കിൽ അത് മൂത്രത്തിലൂടെ തന്നെ പോകും. അതല്ല അത് കൂടുതലായി പോകുന്നുണ്ട് എങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുവാൻ സാധ്യത ഉണ്ട്. വാസ്തവത്തിൽ യൂറിക് ആസിഡ് കൂടുതൽ ഉണ്ടാകുന്നത് കൊണ്ട് ചിലപ്പോൾ വന്ധ്യത പോലെയുള്ള പ്രശ്നങ്ങൾ പോലും ഉണ്ടാകാം എന്നാണ് മനസ്സിലാക്കേണ്ടത്. അതുപോലെയുള്ള പല കോംപ്ലിക്കേഷൻസും നമ്മൾ പോലും അറിയാതെ മറ്റു മേറ്റപോളിക്ക് അസുഖങ്ങളുടെ ഒരു കൂട്ടുകാരൻ ആയിട്ട് ഇവൻ നമളെ ബുദ്ധിമുട്ടിച്ചേക്കാം.
പ്രത്യേകിച്ച് ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, കൊളസ്ട്രോൾ കൂടുതലായിട്ടുള്ള അവസ്ഥ, അമിതവണ്ണം, ഇരുന്ന് ജോലി ചെയ്യുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ട് എങ്കിൽ യൂറിക് ആസിഡും അതിന്റെ സൈഡ് എഫക്റ്റും ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് പലതരത്തിലുള്ള വേദനകളും നീർകെട്ടും ആണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam