അമിതമായി വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ… | If You Drink Too Much Water.

If You Drink Too Much Water : നമുക്കെല്ലാവർക്കും അറിയാം ഒരു ദിവസം ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളം എങ്കിലും ഒരു വ്യക്തി കുടിച്ചിരിക്കണം. എന്നാൽ വെള്ളം അമിതമായാലും അത് ശരീരത്തിന് ദോഷം ചെയ്യും എന്ന കാര്യം മിക്ക ആളുകൾക്കും അറിയില്ല. വാട്ടർ പേഴ്സനിങ് എന്നൊരു സംഗതി ഉണ്ട്. വെള്ളം കുടി കൂടിയാൽ സംഭവിക്കുന്നതാണ് ഇത്. ഹൈപ്പോ നാട്രിമിയ എന്ന അവസ്ഥ ശരീരത്തിൽ വരും. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസ്വധാരണമാം വിധം കുറയുന്ന അവസ്ഥയാണ് ഇത്.

   

സോഡിയം ഒരു ഇലക്ട്രോലൈറ്റ് ആണ്. നമ്മുടെ കോശങ്ങളിലും കോശങ്ങൾക്ക് ചുറ്റിലും ഉള്ള വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ അത് സഹായിക്കും. വെള്ളം അമിതമായി കുടിച്ച് ഹൈപ്പോ നാട്രിമിയ എന്ന അവസ്ഥ എത്തിയാൽ ശരീരത്തിലെ സോഡിയം വളരെയധികം നേർത്തതാകും. ഇങ്ങനെ സംഭവിക്കുമ്പോൾ ശരീരത്തിൽ വെള്ളത്തിന്റെ അളവ് ഉയരും. കോശങ്ങൾ വീർത്തു തുടങ്ങും. ഈ വീങ്ങൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ആകും.

ലഘുവായ ആരോഗ്യപ്രശ്നങ്ങൾ മുതൽ ജീവന് അപകടമായെക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടാകും. രക്തസമർതം നോർമൽ ആക്കുക ബാലൻസ് നിയന്ത്രിക്കുക ഇതിനെല്ലാം സോഡിയം സഹായിക്കുന്നുണ്ട്. സാധാരണ രക്തത്തിന്റെ അളവ് 135നും 145നും ഇടയ്ക്കാണ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 നും താഴെ പോകുന്നു. ചില മരുന്നുകൾ ചില വേദനസംഹാരികൾ ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെയും വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.

ഇത് അളവ് ആരോഗ്യകരമായി നിലനിർത്താൻ സാധിക്കാതെ വരും. ഹൃദയത്തിന്റെ പ്രവർത്തന തകരാറ് വൃക്കയെയും കരളിനെയും ബാധിക്കുന്ന ചില രോഗങ്ങൾ ഇവയെല്ലാം ശരീരത്തിൽ ശേഖരിക്കപ്പെടുവാൻ ഇടയാകും. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു. ഗുരുതരമായ ഛർദി, വയറിളക്കം തുടങ്ങിയവ ഡിഹൈഡ്രേഷിനെ കാരണം ആകുന്നു. സോഡിയം പോലെയുള്ള ഇലക്ട്രോലൈറ്റുകളെ നഷ്ടപ്പെടുത്തുകയും ഹോർമോണുകളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *