തങ്ങളുടെ മക്കൾക്ക് ഐശ്വര്യം വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ അമ്മമാരും. ഇത്തരത്തിൽ അനുഗ്രഹം മക്കൾക്ക് ലഭിക്കാനായി ഒരൊറ്റ കാര്യം വളരെ ശ്രദ്ധയോടും കൃത്യതയോടും കൂടി അമ്മമാർ ചെയ്താൽ മാത്രം മതി. ഓരോ ഹൈന്ദവ വീടുകളിലും വിളക്ക് വയ്ക്കുക പതിവാണ്. രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്നവരുണ്ട്. എന്നാൽ ചിലർ വൈകിട്ട് മാത്രമേ വിളക്ക് വയ്ക്കാറുള്ളൂ. എന്നിരുന്നാലും രാവിലെയും വൈകിട്ടും രണ്ടു നേരത്തും മുടങ്ങാതെ വിളക്ക് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
രാവിലത്തെ നേരം കിഴക്കുഭാഗത്ത് സൂര്യനുദിക്കുന്നതുകൊണ്ട് കിഴക്കോട്ട് തിരിയിട്ട് വേണം വിളക്ക് വയ്ക്കാൻ. വൈകുന്നേരം ആകട്ടെ സൂര്യൻ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പാലായനം ചെയ്യുന്നത് കൊണ്ട് കിഴക്കോട്ടൊരു തിരിയും പടിഞ്ഞാറോട്ട് ഒരു തിരിയും ഇട്ടു വേണം കത്തിക്കാൻ ആയിട്ട്. ഇത്തരത്തിൽ വിളക്ക് കത്തിക്കുമ്പോൾ ഒരു പ്രാവശ്യം കത്തിച്ച തിരി വീണ്ടും കത്തിക്കുകയോ വീണ്ടും ആ എണ്ണ ഉപയോഗിക്കുക ചെയ്യരുത്. മരണഫലമായ ദുഃഖമാണ് വീടുകൾക്ക് ഭവിക്കാൻ പോകുന്നത്. ഇക്കാര്യങ്ങൾ ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടതാണ്.
കൃത്യമായ വൃത്തിയോടും ശുദ്ധിയോടും കൂടി ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ മക്കൾക്ക് വളരെയധികം സമ്പൽസമൃതിയും ഉയർച്ചയും ഉന്നതയും വന്നുചേരാനായിട്ട് സാധിക്കും. കൂടാതെ വിളക്കു വെക്കുന്നതിനെ മുൻപായി വീടുകളിൽ അല്പം മഞ്ഞൾ വെള്ളം തളിക്കുന്നത് ഏറ്റവും നല്ലതാണ്. ലക്ഷ്മിദേവിയെ കുടിയിരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. വിളക്ക് വയ്ക്കുമ്പോൾ ഒരിക്കലും വിളക്കിൽ തിരി കത്തി കൊണ്ടിരിക്കുമ്പോൾ കരിന്തിരി കത്തരുത്.
ഇത് വീടുകൾക്ക് വൻനാശമാണ് ഉണ്ടാകാൻ പോകുന്നത്. ഇത്തരത്തിൽ കരിം തിരി കത്തുകയാണെങ്കിൽ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി മൃത്യു ജയപുഷ്പാഞ്ജലി അർപ്പിക്കുന്നത് ഏറെ നല്ലതാണ. വിളക്ക് തെളിയിക്കുമ്പോൾ കെടുത്താൻ നേരം കൈകൊണ്ട് വീശിയോ ഊതിയോ കെടുത്തുന്നത് ഒട്ടും നല്ലതല്ല. എണ്ണയിലേക്ക് അല്പം ഇറക്കി തിരി കെടുത്തുന്നതാണ് ഏറെ ഉത്തമം. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.