നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും വാങ്ങാറുള്ള ഒന്നാണ് മീനുകൾ. മുതിർന്നവർ മീൻ നന്നാക്കുന്നതുപോലെ ചിലപ്പോൾ അവരുടെ മക്കൾക്ക് അറിയണമെന്നില്ല. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ കത്തിയൊന്നും ഉപയോഗിക്കാതെ കുട്ടികൾക്ക് പോലും മീൻ നന്നാക്കി എടുക്കാവുന്നതാണ് ഈ ഒരു മാർഗ്ഗത്തിലൂടെ. ഇത് കേട്ടപ്പോൾ തന്നെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും എങ്ങനെയാണ് കത്തി ഉപയോഗിക്കാതെ മീൻ നന്നാക്കി എടുക്കുക എന്ന്. ഏതുതരത്തിലുള്ള മീനുകൾ ആണെങ്കിലും ഈ ഒരു മാർഗ്ഗത്തിലൂടെ കത്തിഉപയോഗികാതെ നന്നാക്കി എടുക്കാവുന്നതാണ്.
നമ്മൾ കരിമീനാണ് നന്നാക്കുവാൻ എടുക്കുന്നത് എങ്കിൽ അതിന്റെ ചിതബൽ കളയുവാനും അതുപോലെതന്നെ അതിന്റെ തൊലികളയുവാനും വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എങ്ങനെ ചിതബൽ കളയാം എന്ന് നോക്കാം. അതിനായി വേണ്ടത് ഉപയോഗിക്കാത്ത ഒരു നല്ല സ്റ്റീലിന്റെ സ്ക്രബ്ബറാണ്. മീനിന്റെ മേൽ ഉരക്കുകയാണെങ്കിൽ മീനിന്റെ മേലുള്ള എല്ലാ ചിതമ്പലും നീക്കം ചെയ്യാവുന്നതാണ്. ശേഷം ഇരു സൈഡിലുള്ള ചിറകുകൾ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാം.
ഇനി മീനിന്റെ തോല് എങ്ങനെ കളയാം എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് കഷണം വാളംപുളി എടുത്ത് കുതിരവമായി വയ്ക്കുക കുതിർന്നുകഴിയുമ്പോൾ ഒരു രണ്ടു മിനിറ്റ് നേരം കരിമീൻ ആ വെള്ളത്തിൽ ഇറക്കിവെച്ച മാത്രം മതി. വെറുതെ ഒന്ന് കരിമീന്റെ മേൾ തൊടുമ്പോഴേക്കും ഉരിഞ് പോകുന്നത് കാണുവാൻ സാധിക്കും. അതുപോലെതന്നെ ചെറുനാരങ്ങയുടെ നീര് മീനിന്റെ തോല് കളയുവാനും സാധിക്കുക്കും. ഈയൊരു മാർഗത്തിലൂടെ ചാള, ഐല എന്നിങ്ങനെ ചിതമ്പിലുള്ള ഏത് മീനുകളും നന്നാക്കി എടുക്കാവുന്നതാണ്.
അതുപോലെ തന്നെ എത്ര മാസങ്ങളോളം വേണമെങ്കിലും മീൻ കേടുകൂടാതെ വയ്ക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഒരു പാത്രത്തിൽ വെള്ളം നിറച്ച് കഴുകി ക്ലീനാക്കിയെടുത്ത മീൻ അതിൽ ഇട്ടു ഫ്രീസറിൽ വെച്ചാൽ മതി. മാസങ്ങളോളം വേണമെങ്കിലും കേടുകൂടാതെ ഈ ഒരു രീതിയിൽ മീനുകൾ ഇരിക്കും. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയണമെന്നുണ്ടെങ്കിൽ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.