ഇന്നത്തെ കാലത്ത് നാം എല്ലാവരും ഏറെ സൗന്ദര്യപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ്. ആയതുകൊണ്ട് തന്നെ ചുണ്ടുകൾക്ക് നിറം നൽകുവാൻ ആയി ലിപ്സ്റ്റിക്കുകളുടെ ഉപയോഗം വർദ്ധിക്കുന്നു. പല നിറത്തിൽ ചുണ്ടുകൾക്ക് നിറം നൽകി അതിമനോഹരം ആകുന്നു. ലിപ്സ്റ്റിക്കുകളുടെ ഉപയോഗം കൊണ്ട് തന്നെ ചുണ്ടുകൾ കറക്കുകയും വരണ്ട പൊട്ടുകയും ചെയ്യുന്നു.
കെമിക്കലുകൾ ഉപയോഗിച് തയ്യാറാക്കിയ ലിപ്സ്റ്റിക്കുകൾ വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇന്ന് ഇപ്പോൾ ഈ പ്രശനം നമ്മുടെ സമൂഹത്തിൽ ആകെ വ്യാപകമായി കഴിഞ്ഞു. ലിപ്സ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കിക്കൊണ്ട് ചുണ്ടുകൾക്ക് മനോഹരമായ നിറം നൽകാൻ സാധിക്കുന്ന ലിബ് ബാമിനെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഈ ലിപ് ബാം. ബീറ്റ്റൂട്ട് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. ആദ്യം തന്നെ മൂന്ന് മീഡിയം വലിപ്പമുള്ള എടുക്കുക. ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുത്തതിനുശേഷം മിക്സിയുടെ ജാറിലിട്ട് അടിച്ച് എടുക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇതിൽ ഒട്ടും തന്നെ വെള്ളം ചേർക്കുവാനായി പാടില്ല എന്നാണ്.
മിക്സിയിൽ അടിച്ചെടുത്ത ബീറ്റ്റൂട്ട് അരിപ്പ ഉപയോഗിച്ച് അരിച്ച് സത്ത് മാത്രമാക്കി എടുക്കാം. ഈ സത്ത് ഒരു ചീനച്ചട്ടിയിൽ ഒഴിച്ചതിനുശേഷം കുറുക്കി എടുക്കാവുന്നതാണ്. ബീറ്ററൂട്ടിന്റെ സത്ത് കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടിയും ചേർത്ത് യോജിപ്പിക്കാം. ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം നൽകുന്ന പ്രകൃതിദത്തമായ ലിപ് ബാം തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner