ജില്ലയിലെ ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരം കൊടുക്കുന്ന ചടങ്ങാണ് നടക്കുന്നത്. വേദിയിൽ വിശിഷ്ടരായ ഒരുപാട് വ്യക്തികൾ ഉണ്ട്. പ്രഗൽഭരായ ഒരുപാട് പേരാണ് സമ്മാനം നൽകാനായി എത്തിച്ചേർന്നിരിക്കുന്നത്. മികച്ച വിദ്യാർത്ഥികളിൽ 10 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 10 വിദ്യാർത്ഥികളിൽ ഏറ്റവും ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത് അരുൺ കൃഷ്ണയായിരുന്നു. ഈ ചടങ്ങിന്റെ പ്രത്യേകത ഏറ്റവും അവസാനത്തെ റാങ്കിൽ നിന്ന്.
ആദ്യത്തെ റാങ്കിലേക്ക് സമ്മാനം കൊടുത്തുവരുക എന്നതായിരുന്നു. അപ്രകാരം പത്താം റാങ്ക് കാരിയായ ദീപാമേനോനെ വേദിയിലേക്ക് ക്ഷണിച്ചു. സമ്മാനം കൊടുക്കുന്നതിനു മുൻപ് അവതാരക നിങ്ങളുടെ ഈ സമ്മാനത്തിന് നിങ്ങൾ ആരോടെല്ലാമാണ് കടപ്പെട്ടിരിക്കുന്നത് എന്ന് ചോദിച്ചു. അവൾ വ്യക്തമായി മറുപടികൾ പറഞ്ഞു. ആദ്യമേ തന്നെ എന്നെ പഠിപ്പിച്ച ഈ നിലയിൽ എത്തിച്ച എന്റെ അധ്യാപകർക്ക് ഞാൻ നന്ദി പറയുന്നു. അതുപോലെ തന്നെ എന്റെ മാതാപിതാക്കൾക്കും.
ഞാൻ ഈ നിമിഷത്തിൽ നന്ദി അറിയിക്കുകയാണ് എന്ന് പറഞ്ഞു. അവളുടെ മാതാപിതാക്കളും മറ്റ് കുട്ടികളുടെ മാതാപിതാക്കളും എല്ലാം ഉന്നതരായ സ്ഥാനങ്ങൾ അലങ്കരിക്കുന്ന അവരായിരുന്നു. സമൂഹത്തിൽ നല്ല ജോലിയും നിലയും വിലയും ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ഈ കുട്ടികളുടെ മാതാപിതാക്കൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. അവസാനമായി ഒന്നാം റാങ്കുകാരനായ അരുൺ കൃഷ്ണയെ വേദിയിലേക്ക് അവതാരക സ്വാഗതം ചെയ്തു.
അരുൺ കൃഷ്ണ വേദിയിലേക്ക് വന്നപ്പോൾ പതിവുപോലെ അവതാരക അവനോടും ചോദിച്ചു. നിന്റെ ഈ വിജയത്തിന് നീ ആരോടാണ് കടപ്പെട്ടിരിക്കുന്നത് എന്ന്. അവൻ മൈക്ക് കയ്യിലെടുത്ത് ചുറ്റുപാടും കണ്ണോടിച്ചു. എല്ലാവരും വേദിയിൽ തന്നെ ഇരിപ്പുണ്ട്. അവൻ അവന്റെ അമ്മയെ തിരഞ്ഞു. വേദിയുടെ ഏറ്റവും അവസാനത്തിൽ ഒരു മൂലയിൽ തിളങ്ങുന്ന കണ്ണുകളുമായി അവന്റെ പാവം അമ്മ ഇരിക്കുന്നത് അവൻ കണ്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.