ദിവസവും ഒരു ക്യാരറ്റ് വീതം കഴിച്ചു നോക്കൂ…ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനവതിയായിരിക്കും. | Try Eating One Carrot Each.

Try Eating One Carrot Each : കിഴങ്ങുവർഗ്ഗത്തിലെ റാണിയായി അറിയപ്പെടുന്ന ക്യാരറ്റ് നമുക്കൊക്കെ വളരെ ഇഷ്ടപ്പെട്ട പച്ചക്കറിയാണ്. കരോട്ടിനാണ് കേരറ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. ക്യാരറ്റ് ശരീരത്തിൽ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ ജീവകം ബി, ജീവകം സി എന്നിവയും ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും പ്രായമുള്ളവർക്കും ശരീര വളർച്ചയ്ക്കും ബുദ്ധി വികാസനത്തിനും ക്യാരറ്റ് ഏറെ നല്ലതാണ്. ക്യാരറ്റ് എല്ലാദിവസവും കഴിക്കുകയാണെങ്കിൽ പല അസുഖങ്ങളും ഒഴിവാക്കാൻ സാധിക്കും.

   

ഇതിൽ അയൺ, സൽഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും ക്യാരറ്റ് ഏറെ ഉപകാരപ്രദമാകുന്നു. ഭക്ഷണ വസ്തുക്കൾ നിറം നൽകാൻ ഉപയോഗിക്കപ്പെടുന്ന ക്യാരറ്റ്ന്റെ ഔഷധ വീര്യം വളരെയേറെ മികച്ചതാണ്. ചർമ്മ സംരക്ഷണത്തിന് പാലിൽ അരച്ചുചേർത്ത പച്ച ക്യാരറ്റ് ഔഷധമായി നിർദ്ദേശിക്കപ്പെടുന്നു. കൂടാതെ ചൊറിച്ചിൽ ചേരങ്ങ് എന്നിവ വന്ന ശരീര ഭാഗത്ത് ക്യാരറ്റ് പാലിൽ അരച്ച് പുരട്ടുന്നത് ഏറെ ഫലപ്രദമാണ്.

അതുപോലെതന്നെ ശരീരത്തിൽ പൊള്ളൽ ഏറ്റ ഭാഗങ്ങളിൽ ക്യാരറ്റും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുന്നത് ഏറെ നല്ലതാണ്. അര ഗ്ലാസ് പാലിനോടൊപ്പം ക്യാരറ്റ് അരച്ച് ചേർത്ത് കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. അതുപോലെ മലബന്ധം ഒഴിവാക്കുവാൻ ദിവസവും ഒന്നോ രണ്ടോ പച്ച ക്യാരറ്റ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

പച്ചക്യാരറ്റ് ചവച്ച് കഴിക്കുന്നത് പല്ലുകൾക്ക് ഏറെ എളുപ്പമുള്ള ഒരു മാർഗ്ഗം കൂടിയാണ്. ഹൃദ്രോഗത്തിന് ഒത്തിരി ഫലപ്രദം കൂടിയതാണ്. മൂത്രമൊഴിക്കുമ്പോൾ ചുട്ടുനീറ്റം അനുഭവപ്പെടുന്നവർ ക്യാരറ്റിന്റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന കൂടുതൽ പോഷകഗുണങ്ങളെക്കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *