എങ്ങനെയാണ് മുട്ട് തേയ്‌മാനം ഉണ്ടാവുന്നത് അറിയാതെ പോവല്ലേ…

മുട്ട് വേദന എന്ന പ്രശ്നം മിക്ക ആളുകളും നേരിടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. വേദനയ്ക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒന്ന് തേയ്മാനം കൊണ്ടുവരുന്ന വേദന രണ്ട് വാദസംബന്ധമായ അസുഖം കൊണ്ടുവരുന്ന വേദന, ഇൻഫെക്ഷൻസ് കൊണ്ടുവരുന്ന വേദന, ട്രോമ തുടങ്ങിയ ഒരുപാട് കാരണങ്ങൾ കൊണ്ട് മുട്ടുവേദന കണ്ടുവരുന്നു. ഇതിന്റെ കാരണങ്ങൾ എല്ലാം തന്നെ നോക്കിയാലും വേദനയുമായി പ്രയാസങ്ങൾ അനുഭവപ്പെടുന്ന ആളുകൾ ഒരു 30% മാത്രമേ ആവുകയുള്ളൂ.

   

ബാക്കി 70% ആളുകൾക്കും തേയ്മാനം കൊണ്ടുവരുന്ന വേദനയാണ് മുട്ടുവേദനയുടെ പ്രധാന കാരണമായി വരുന്നത്. ഏറ്റവും കൂടുതൽ സ്ട്രെയിൻ നേരിട്ട് അനുഭവപ്പെടേണ്ടി വരുന്ന രണ്ടു ഭാഗങ്ങൾ എന്ന് പറയുന്നത് നട്ടെല്ലും, മുട്ടും ആണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഭാഗത്ത് വേദനകൾ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നത് തന്നെ.

അതികഠിനമായ മുട്ട് വേദന അനുഭവപ്പെടുന്ന സമയത്ത് അതിൽ കൂടെ തന്നെ നമ്മുടെ ശരീരം ഭാരം അമിതമാവുകയാണ് എങ്കിൽ ഒരുപാട് പ്രയാസങ്ങൾ തന്നെയാണ് ആ ഒരു രോഗി അനുഭവപ്പെടുന്നത്. മിക്ക ആളുകളും അവരുടേതായ ശരീര ഭാരത്തിന് അനുസരിച്ച് ഭാരം ക്രമപ്പെടുത്തുക എന്നത് വളരെ ഏറെ കുറവാണ്. സാധാരണയായി നടക്കുമ്പോൾ നമ്മുടെ ശരീര ഭാഗത്തേക്കാൾ നാലിരട്ടിയായാണ് മുട്ടുകളിൽ അനുഭവപ്പെടുക.

പടി കയറുമ്പോൾ അത് ആറ് ഇരട്ടിയായി മാറുന്നു. ഒന്ന് ചാടുകയും ചെയ്യുമ്പോൾ അത് 8 ഇരട്ടിയോളം. സാധാരണയേക്കാൾ 15 കിലോ കൂടുതൽ ആണ് എങ്കിൽ നടക്കുമ്പോൾ ഏകദേശം 60 കിലോ കൂടുതൽ നമ്മുടെ മുട്ടുകളിൽ അനുഭവപ്പെടും.ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാതെ അമിതമായി നിങ്ങൾ നടക്കുകയും മറ്റ് പല കാര്യങ്ങൾ ചെയ്യുന്നതുമൂലം മുട്ടു വേദന എല്ല് തെമാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *