Tasty Dessert : നല്ല സ്വാദ് ഏറിയ ഒരു കിടുക്കാച്ചി ഐറ്റം തന്നെയാണ് ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഈവനിംഗ് സ്നാക്സ് കൂടിയാണ് ഇത്. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കുവാൻ തോനിപ്പിക്കുന്ന നല്ല സ്വാദുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് നേന്ത്രപ്പഴമാണ്. അതിനായി നാല് നേന്ത്രപ്പഴം എടുക്കുക.
ഇനി പഴത്തിന്റെ തോലിയെല്ലാം കളഞ്ഞ് ചെറിയ പീസുകളായി കട്ട് ചെയ്ത് എടുക്കാം. ശേഷം പാൻ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. പഞ്ചസാര ചേർത്തുകൊടുത്ത് ഇതിലേക്ക് അരമുറി നാളികേരം കൂടിയും ചേർത്തു കൊടുക്കാം. ഇനി തേങ്ങയും പഞ്ചസാരയും നല്ലതുപോലെ ഉരുക്കിയെടുക്കാം.
പഞ്ചസാരയും നാളികേരവും നല്ലതുപോലെ ഒരുക്കിയെടുത്തതിനുശേഷം അര റ്റിസ്പൂൺ ടേബിൾ സ്പൂൺ ഏലക്ക പൊടിച്ചതും കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. കൂടെത്തന്നെ നേരത്തെ അരിഞ്ഞു മാറ്റിവച്ചിരിക്കുന്ന പഴം കൂടിയും ചേർക്കാവുന്നതാണ്. ഒരു പിഞ്ച് ഉപ്പും കൂടിയും ചേർത്തു കൊടുക്കാം. എനിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്.
നല്ല രീതിയിൽ ഇളക്കി എടുത്തതിനുശേഷം ഇതിലേക്ക് ഒരു കപ്പോളം അവലും, 5 അണ്ടിപ്പരിപ്പും ചേർത്ത് ഒന്നുകൂടിയും ഇളക്കാം. ഇപ്പോൾ നമ്മുടെ പലഹാരം തയ്യാറാക്കുവാനുള്ള മിക്സ് റെഡിയായി കഴിഞ്ഞു. അല്പം നെയ്യും കൂടിയും പുരട്ടി കൊടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാവുന്നതാണ്. ഇങ്ങനെ നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Shamees Kitchen