നിങ്ങളുടെ വീട്ടിൽ ഉപ്പൻ വന്ന് ശബ്ദിക്കാറുണ്ടോ? എങ്കിൽ ഇത്തരത്തിൽ ഉറപ്പായും ചെയ്യണം…

ഹൈന്ദവ പുരാണത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു പക്ഷി തന്നെയാണ് ഉപ്പൻ. കാക്കയോടും ഗരുഡനോടും രൂപസാദൃശ്യമുള്ള ഈ പക്ഷി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ഈശ്വരൻ കാക്ക ചെമ്പോത്ത് ശകോരാദി പക്ഷി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഒരു പക്ഷി തന്നെയാണ് ഇത്. അതുകൊണ്ടുതന്നെ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപ്പനെ ആരാധിച്ചു വരാറുണ്ട്. ഒരിക്കലും ഉപ്പനെ ഉപദ്രവിക്കാൻ പാടുള്ളതല്ല. ഉപ്പൻ നമ്മുടെ വീടുകളിലേക്ക് വരുന്നത് സർവ്വൈശ്വര്യം കൊണ്ടുവരുന്നു.

   

ഈ പക്ഷി നമ്മുടെ വീട്ടിലേക്ക് വന്നാൽ ഈശ്വരദീനം വർദ്ധിക്കുന്നതായിരിക്കും. പ്രത്യേകമായി പൂരം നക്ഷത്ര ജാതകർ ഉപ്പനെ കാണുകയാണെങ്കിൽ ഒരു നിമിഷം കൈകൂപ്പി പ്രാർത്ഥിക്കേണ്ടത് വളരെയധികം അനിവാര്യമായ ഒരു ഘടകമാണ്. സന്ധ്യയ്ക്ക് ഉപ്പനെ കണ്ടാൽ അല്ലെങ്കിൽ ഉപ്പൻ നമ്മുടെ വീടിന്റെ അടുത്തായി വന്നിരുന്ന ശബ്ദിച്ചാൽ ആ ശബ്ദം നാം കേട്ടാൽ എന്തെങ്കിലും മംഗള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കുന്നതായിരിക്കും.

എന്നാൽ മൂന്ന് പ്രാവശ്യം കൈകൊട്ടണം എന്നാണ് ആദ്യകാലം മുതൽക്കുതന്നെ പ്രായമായ വ്യക്തികൾ പറയുന്നത്. നാം ഏതെങ്കിലും തരത്തിൽ ഒരു യാത്രയ്ക്ക് ഒരുങ്ങുന്ന വേളയിൽ വലതുഭാഗത്തായി ഉപ്പൻ ഇരിക്കുന്നത് കാണുകയോ ഉപ്പൻ ശബ്ദിക്കുകയോ ചെയ്യുന്നത് കേൾക്കുകയാണെങ്കിൽ അത് ഏറെ ഉത്തമമാണ്. നമ്മുടെ ജീവിതത്തിൽ വളരെ നല്ല കാര്യങ്ങൾ നടക്കുകയും വളരെ വലിയ വഴിത്തിരിവുകൾ ഉണ്ടാവുകയും ചെയ്യാൻ പോകുന്നതിന്റെ ഒരു വലിയ ലക്ഷണം തന്നെയാണ് ഇത്.

ഉപ്പൻ നമ്മുടെ വീട്ടിലോ വീടിനടുത്തുള്ള പരിസരത്തോ ആയി വരുകയാണെങ്കിൽ ഒരിക്കലും ഉപ്പനെ ഉപദ്രവിക്കുകയോ കല്ലുകൾ എടുത്ത് എറിഞ്ഞു ഓടിക്കുകയോ അല്ലെങ്കിൽ അതിനെ ഉപദ്രവം ആകുന്ന രീതിയിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രവർത്തികൾ ചെയ്യുകയോ അരുത്. ഏറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. ലക്ഷ്മി കടാക്ഷം ഏറെയുള്ള പക്ഷിയാണ് ഉപ്പൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.