ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറിയൊരു സസ്യമാണ് പുതിന. ഇതിന്റെ ഇലകളിൽ പച്ചക്കർ പൂരത്തിന്റെ അംശം അടങ്ങിയിട്ടുള്ളത് കൊണ്ട് കഫക്കെട്ട്, തലവേദന മുതലായ അസുഖങ്ങൾക്ക് ഇവ ഉപയോഗിച്ചുവരുന്നു. മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടിയാണ് പുതിന. പെപ്പർ മിന്റ്, പൈനാപ്പിൾ മിന്റ് തുടങ്ങി പലതരത്തിലുള്ള പുതിന ഇനങ്ങളുണ്ട്. പുതിനയുടെ ഇല ഉപയോഗിച്ച് ആയുർവേദത്തിൽ പല അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉണ്ടാക്കുന്നു.
ചായ ഉണ്ടാക്കാനും ജ്യൂസ് ഉണ്ടാകണം കറിക്കും മരുന്നിനുമൊക്കെ ചെടിയുടെ ഇല സഹായവുമാണ്. പുതിന കഴിക്കുമ്പോൾ ചെറിയൊരു മധുരവും ശേഷം തണുപ്പുമാണ് അനുഭവപ്പെടുക. ഇലയിൽ അടങ്ങിയ നന്ദോലാണ് ഇതിനെ കാരണം. പടർന്ന് നിലം പറ്റിക്കിടക്കുന്ന പുതിനയെ കാശ്മീർ പുതിന എന്ന് പറയാറുണ്ട്. ഊണ് കഴിക്കുന്നതിന് മുൻപ് പുതിനയുടെ ഇല വായയിൽ ചവയ്ക്കുകയും അതുപോലെതന്നെ ഊണ് കഴിഞ്ഞശേഷം പുതിനയുടെ ഇലയും കുരുമുളകും കൂടി ചവച്ചുകൊണ്ടിരിക്കുന്നത് ഉമിനീര് തെളിയുന്നത് മികച്ച ഒരു വഴിയാണ്.
അതുപോലെ ഗർഭകാലത്ത് ഉണ്ടാക്കുന്ന ഛർദിക്ക്. ചെറുനാരങ്ങ നീരും പുതിന നീരും തേനും സമം ദിവസവും മൂന്നുനേരം ഒരു ഏഴ് ദിവസം തുടർന്ന് കഴിച്ചാൽ ഛർദ്ദി ശമിക്കുനതാണ്. പുതിനയുടെ നീരും ചെറുനാരങ്ങയുടെ നീരും ചേർത്ത് നെറ്റിയുടെ ഒരു ഭാഗത്തും പുരട്ടുകയാണെങ്കിൽ തലവേദനയ്ക്ക് വളരെ ആശ്വാസം ലഭിക്കും.
പല്ലുവേദന ഉള്ള സമയത്ത് സമയത്ത് പൊതിനയുടെ നീര് ഒരു പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുകയാണെങ്കിൽ പല്ലുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും. അതുപോലെതന്നെ ശരീരത്തിൽ ചതവ് പറ്റിയാലും വൃണങ്ങൾ ഉണ്ടാവുകയും ചെയ്താൽ പൊതിനയുടെ നീര് ഉപയോഗിച്ചാൽ മതി. പല്ലിന് ഏറെ ഗുണമേന്മയുള്ള പ്രകൃതിദത്തമായ ഒരു ചെടി തന്നെയാണ് ഇത്. ചെടിയെകുറിച്ചുള്ള ഗുണനിലവാരങ്ങൾ കൂടുതൽ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.