ഓരോ വ്യക്തികൾക്കും കുടുംബ ക്ഷേത്രം എന്നുണ്ട്. കുടുംബ ക്ഷേത്രം എന്ന് പറയുമ്പോൾ അവളുടെ മുൻതലമുറക്കാരായ കാരണവർമാർ ഏതെങ്കിലും ഒരു ക്ഷേത്രത്തിലെ ദേവിയോ അല്ലെങ്കിൽ ദേവനെയോ എല്ലാ ആചാരങ്ങളും ബഹുമതിയും നൽകി ആരാധിക്കണമെന്ന് ഭാഗം നൽകി തങ്ങളുടെ കുലദൈവമായി ആചരിച്ച് ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി വരുന്നതിനെയാണ് നമ്മൾ കുല ദേവം അല്ലെങ്കിൽകുല ദേവത എന്നൊക്കെ പറയുന്നത്.
അത്തരത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ പ്രധാനമായും നമ്മൾ പ്രതിഷ്ഠ എന്ന് പറയുന്നത് പരമശിവൻ, വിഷ്ണു അല്ലെങ്കിൽ ദുർക ദേവി എന്നിവരാണ്. നിങ്ങളുടെ വിളിപ്പുറത്തുള്ള ഒരു ജീവനാണ് കുല ദേവത എന്ന് പറയുന്നത്. ഒരു മാതാവ് അല്ലെങ്കിൽ പിതാവ് എപ്രകാരം നമ്മളെ സംരക്ഷിച്ചു പോരുന്നോ അതേ രീതിയിലാണ് കുല ദേവത നമ്മളെ സംരക്ഷിക്കുന്നത്.
ഇകാലത്തൊക്കെ ഭയങ്കരമായ രീതിയിൽ നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് കൂടോത്രം, ആഭിചാരിക ക്രിയകൾ, അതുപോലെതന്നെ പലതരത്തിലുള്ള ദുഷ്ട ശക്തികൾ, കണ്ണേറ്, പ്രാക്ക് ഇത്തരത്തിലുള്ള ദുരിതങ്ങളൊക്കെ. ഇത്തരത്തിലുള്ള ദുരിതങ്ങളൊക്കെ നമ്മളിൽ ഏൽക്കാതെ ഇരിക്കുവാൻ ആയിട്ട് കുല ദേവതയുടെ ഒരു കടാക്ഷം മാത്രം ഉണ്ടായാൽ മതി. സ്ഥിരമായി കുല ദേവതയെ പോയി കണ്ട് പ്രാർത്ഥിക്കുന്നവരാണ്. എന്നുണ്ടെങ്കിൽ നമുക്കെതിരെ ആരെങ്കിലും ദുഷ്ട്ട കർമങ്ങൾ ചെയ്യുന്നുണ്ട് എങ്കിൽ അതൊന്നും തന്നെ നിങ്ങളിൽ ഏൽക്കുകയില്ല.
കാരണം ദേവത നിങ്ങൾക്ക് കാവലായി നിൽക്കുകയാണ്. അതുപോലെതന്നെ നമ്മൾ ഏതെങ്കിലും ഒരു പുതിയ സംരംഭത്തിന് ഇറങ്ങുകയാണ് എങ്കിൽ, ജീവിതത്തിൽ പുതുതായി ചെയ്യാൻ പോകുന്ന കാര്യങ്ങൾ എല്ലാം തുടങ്ങുന്നതിനു മുമ്പ് കുല ദേവതയെ മനസ്സിൽ കരുതി പ്രാർത്ഥിച്ചിട്ട് തുടങ്ങുകയാണ് എങ്കിൽ വിജയം മാത്രമായിരിക്കും നിങ്ങളിൽ കൈ വരുക. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories