വളരെ സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് വേരികൊസ് വെയിൻ മൂലം ഉണ്ടാകുന്ന വ്രണങ്ങൾ. വേരികൊസ് വെയിൻ മൂലം ഉണ്ടാകുന്ന വ്രണങ്ങൾ ഇന്ന് മിക്ക ആളുകളിലും ഉണ്ട്. വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അത് ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം കരിയാതെ ഇരിക്കുന്നു. ചില സമയത്ത് വ്രണങ്ങളിൽ നിന്ന് രക്തസ്രാവം കാണുന്നു. വേരികൊസ് വെയിൻ ഉള്ളതു കൊണ്ട് ഉണ്ടാകുന്ന അൾസർ നമുക്ക് മാനസികമായി പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയുന്നു.
ആർക്കൊക്കെയാണ് വേരികൊസ് വെയിൻ മൂലം വൃണങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. വേരികൊസ് മൂലമുണ്ടാകുന്ന വ്രണങ്ങൾ പ്രധാനമായിട്ടും സ്ത്രീകളെയാണ് ബാധിക്കുന്നത്. അല്പം പ്രായം ചെന്നവരിലാണ് ഈ ഒരു പ്രശ്നം സർവ്വസാധാരണയായി കണ്ടുവരുന്നത്. സ്ത്രീകളിൽ ആണെങ്കിൽ പ്രഗ്നൻസി ഉണ്ടാകുന്നത് മൂലം വേരികൊസ് വെയിൻ ഉണ്ടാകുവാൻ സാധ്യത ഏറെ കൂടുതലാണ്. പാരമ്പര്യമായിട്ട് വെരിക്കോസ് വെയിൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്ന വ്രണങ്ങൾ അല്ലെങ്കിൽ അൾസർ എങ്ങനെ ഉണ്ടാകുന്നു എന്നതാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. ഈയൊരു കാര്യം മനസ്സിലാക്കണമെങ്കിൽ തന്നെ ആദ്യം രക്ത ചക്രമണ വ്യവസ്ഥയെ പറ്റി അല്പം മനസ്സിലാക്കിയിരിക്കണം. നമുക്ക് എല്ലാവർക്കും അറിയാം നല്ല ശക്തിയായി ഹാർട്ട് ബീറ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ ശുദ്ധ രക്തം ധമനികൾ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്.
നിങ്ങളുടെ കാലിന്റെ വിരൽത്തുമ്പുകളിൽ വരെ അത് എത്തുന്നുണ്ട്. അതുകൂടാതെ നമ്മുടെ മറ്റൊരു സിസ്റ്റമുണ്ട്. അതായത് നമ്മുടെ അശുദ്ധ രക്തം കളക്ട് ചെയ്ത് നമ്മുടെ സിറകളിൽ കൂടി അല്ലെങ്കിൽ ഞരമ്പുകളിൽ കൂടി നമ്മുടെ ഹാർട്ടിൽ എത്തിച്ച് അത് വീണ്ടും ശ്വാസകോശത്തിൽ നിന്ന് ശുദ്ധീകരിച്ച് ഓക്സിജൻ എല്ലാം കലർന്ന് നമ്മുടെ ശരീരഭാഗങ്ങളിലേക്ക് അത് വീണ്ടും കടന്നുവരുന്നു. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs