മരണവീട്ടിൽ നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യാറുണ്ടോ? എങ്കിൽ ഇത്തരം തെറ്റുകൾ അറിയാതെ പോകല്ലേ…

പ്രകൃതിയെ അടിസ്ഥാനമാക്കി നടക്കുന്ന രണ്ടു കാര്യങ്ങളാണ് ജനനവും മരണവും. ഇത് പ്രകൃതിയുമായി അഭേദ്യമായ ബന്ധമുണ്ട്. ജനിച്ചാൽ ഒരിക്കൽ മരിക്കണം. മരണവീട്ടിൽ നാം ചെല്ലുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ശ്രദ്ധയില്ലാതെ പലതരം തെറ്റുകളും മരണവീട്ടിൽ ചെയ്യാറുണ്ട്. എങ്കിൽ അവയ്ക്ക് എല്ലാം വലിയ വില കൊടുക്കേണ്ടി വരും. ഗരുഡപുരാണത്തിൽ മരണത്തെ കുറിച്ച് പറയുന്നുണ്ട്. മരണവീട്ടിൽ വായിക്കേണ്ട പുരാണമാണ് ഗരുഡപുരാണം. മരണം നടക്കാത്ത വീടുകളിൽ ഇത് ചൊല്ലുന്നത് മൂലം വളരെ വലിയ അപകടങ്ങൾ വന്നേക്കാം. മരണവീട്ടിൽ നാം ചെല്ലുമ്പോൾ ഉറക്കെ സംസാരിക്കരുത്. ഒരിക്കലും ബഹളം വയ്ക്കുകയും ചെയ്യരുത്.

   

ആ മരണ വീട്ടിൽ ഉള്ള മൃതദേഹത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. മരണവീട്ടിൽ യമദൂതനും ആത്മാവും ഉണ്ടായിരിക്കും. ഇങ്ങനെ ഉറക്കെ സംസാരിക്കുന്നത് യമദൂതനെയും ആത്മാവിനെയും നിന്ദിക്കുന്നതിന് തുല്യമാണ്. മരണപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുത്. ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് മുൻപ് അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും അവിടെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്യുന്നത് തീർത്തും തെറ്റാണ്. ഇത്തരത്തിൽ ചെയ്യുന്നത് വളരെയധികം ദോഷഫലങ്ങൾക്ക് കാരണമാകുന്നു.

മരണവീട്ടിൽ നടക്കുന്ന മരണാനന്തര ചടങ്ങുകളെയും മരണപ്പെട്ട വ്യക്തിയെയും ബഹുമാനിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മരണവീട്ടിൽ ചെന്നതിനു ശേഷം മറ്റുള്ളവരോട് കളിചിരികൾ നടത്തുന്നതും വളരെ തെറ്റായ ഒരു കാര്യമാണ്. മരണവീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പിൻതിരിഞ്ഞ് ഒരിക്കലും നോക്കരുത്. ഇത്തരത്തിൽ പിന്തിരിഞ്ഞു നോക്കുന്നതും മൂലം നെഗറ്റീവ് എനർജി നമ്മുടെ കൂടെ വന്നുചേരാൻ ആയിട്ട് കാരണമാകുന്നു. ഇത്തരത്തിലുള്ള ദോഷങ്ങൾ ചേരുകയാണെങ്കിൽ അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുകയും.

ശിവഭഗവാനെ ജലധാര അർപ്പിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്. വഴിയിലൂടെ മൃതദേഹം കൊണ്ടുപോകുമ്പോൾ അ മൃത ദേഹത്തെ കണ്ടില്ലെന്ന് നടിച്ച് കടന്നുപോകരുത്. അൽപസമയം ആത്മാവിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മരണവീട്ടിൽ പോയി വന്നതിനുശേഷം കുളിക്കുന്നത് വളരെ നല്ലതാണ്. കുളിച്ചതിനുശേഷം മരണവീട്ടിൽ പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ അലക്കി സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.