ധനുമാസ തിരുവാതിരയിൽ ഏതെല്ലാം ജീവികൾക്കാണ് ഭക്ഷണം കൊടുക്കേണ്ടത് എന്ന് നിങ്ങൾക്കറിയേണ്ടേ…

ധനുമാസ തിരുവാതിരയെ അതിവിശേഷപ്പെട്ട തിരുവാതിരയായി കരുതപ്പെടുന്നു. കാരണം പാർവതി പരിണയം നടന്ന ദിവസം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ അന്നേദിവസം നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായി അന്നത്തെ ദിവസം ദാനം നൽകുന്നത് വളരെ നല്ലതാണ്. അതും അർഹിക്കുന്ന വ്യക്തികൾക്ക് വേണം ദാനം നൽകുന്നതിന്. അനർഹരായ വ്യക്തികൾക്ക് ഒരിക്കലും അന്നേദിവസം ദാനം നൽകരുത്.

   

കൂടാതെ നാം നമുക്ക് ചുറ്റുപാടുമുള്ള ജീവികൾക്കും ദാനം നൽകുന്നത് വളരെ നല്ലതാണ്. ഇനി എന്തെല്ലാം വസ്തുക്കൾ ആണ് ദാനം നൽകേണ്ടത് എന്നല്ലേ? അതെ ആഹാരം അരി ധനം വസ്ത്രം തുടങ്ങി നമ്മുടെ കഴിവിനൊത്ത വിധം വേണം നാം ദാനം ചെയ്യാനായി. നമ്മുടെ ചുറ്റുപാടുമുള്ള ജീവികൾക്ക് ആഹാരം അന്നേദിവസം കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകമായും അന്നേദിവസം കാക്കയ്ക്ക് ആഹാരം നൽകുന്നത് വളരെ നല്ലതാണ്. ആഹാരം നൽകുമ്പോൾ വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശനിദേവന്റെ വാഹനമായി കരുതുന്ന കാക്ക നമ്മുടെ പിതൃക്കളുടെ പ്രീതിക്കുവേണ്ടി വരുന്നവയാണ്. അതുകൊണ്ടുതന്നെ രാവിലെ കുളിച്ച് വൃത്തിയോടെ കൂടി വേണം കാക്കയ്ക്ക് ആഹാരം നൽകാൻ. കൂടാതെ കാക്കയ്ക്ക് നമ്മുടെ എച്ചിൽ ഒരിക്കലും ഭക്ഷിക്കാനായി ദിവസം കൊടുക്കരുത്. അതുപോലെ തന്നെ കാക്കയ്ക്ക് ചോറു നൽകുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. നാം കാക്കയ്ക്ക് ശർക്കര ചേർത്ത് ചോറും നൽകുന്നത് വളരെയധികം നല്ലതാണ്.

കൂടാതെ ഇതിൽ ഒരിക്കലും ഉപ്പ് ചേർത്ത് കൊടുക്കരുത്. അത് തെറ്റായ ഒരു കാര്യമാണ്. അന്നേദിവസം എള്ള് ചേർത്ത് ചോറു കൊടുക്കുന്നത് വളരെ നല്ലതാണ്. എന്നിരുന്നാലും മാതാപിതാക്കൾ ജീവിച്ചിരുന്ന വ്യക്തികൾ ഒരിക്കലും കാക്കകെ എള്ള് ചേർത്ത് ഭക്ഷണം കൊടുക്കരുത്. ഭക്ഷണം കൊടുത്തതിനുശേഷം കാക്കയ്ക്ക് ശുദ്ധജലം കുടിക്കാൻ കൊടുക്കുന്നത് ഏറെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.