രാത്രിയിൽ ഇടയ്ക്കിടയ്ക്ക് ശ്വാസം കിട്ടാതെ എഴുന്നേറ്റ് ഇരിക്കുന്ന അവസ്ഥ, രാവിലെ എഴുന്നേൽക്കുമ്പോൾ മൂക്കടപ്പ്, ശ്വാസം കിട്ടാതെയും വരുന്നു, രാത്രിയിൽ ഉറക്കം കിട്ടാതെ വരുക എന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സിംറ്റംസ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. ഇവയെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം. ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരുന്ന ബുദ്ധിമുട്ടാണ് മൂക്കിലെ ദശ. മൂക്കിലെ ദശ എന്ന് വെച്ചാൽ മൂക്കിനകത്തേക്ക് ടോർച്ച് അടിച്ചു നോക്കുമ്പോൾ ഒരു ചെറിയ മുന്തിരി കൊല പോലെ കാണുന്നതായി കാണാം.
അതിനെയാണ് മൂക്കിലെ ദശ എന്ന് പറയുന്നത്. അഡ്നോയിഡ് ഹൈപെർ റ്റോഫീ, നേസർ പൊളിപ്പ് എന്നിങ്ങനെയെല്ലാം സാധാരണ രീതിയിൽ പറയുന്ന പേരാണ് മൂക്കിലെ ദശ. മൂക്കിലെ ദശ എന്ന് വെച്ചാൽ നമ്മുടെ മുക്കിന് നടുഭാഗത്ത് ആയിട്ട് ഒരു നേർത്ത മെമ്പറയിൻ ഉണ്ട്. അവിടെ എന്തെങ്കിലും ഇൻഫെക്ഷൻ അല്ലെങ്കിൽ അലർജി പോലുള്ള പ്രശ്നങ്ങൾ വന്നിട്ട് അവ തടിച് ഒരു മുന്തിരിയുടെ വലിപ്പമായി വരുന്ന കണ്ടീഷനാണ് മൂക്കിലെ ദശ എന്ന് പറയുന്നത്.
ഈ ഒരു ദശ മൂക്കിൽ ഉള്ളതുകൊണ്ടാണ് ശ്വാസം തടസ്സം നേരിടേണ്ടതാകുന്നതും. വൈറ്റമിൻ ഡി കുറവുള്ള വ്യക്തികളിൽ കൂടുതൽ ആയിട്ട് ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്. അതുപോലെ തന്നെ ഈ അസുഖം ഉണ്ടാകുവാനുള്ള കാരണം എന്ന് പറയുന്നത് ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കുന്ന അലർജികൾ വരുന്ന വ്യക്തികളിലാണ്. ശ്വാസകോശ സംബന്ധമായ ഇൻഫെക്ഷൻ, ചുമ തുടങ്ങിയ പ്രശ്നങ്ങൾ വരുന്ന ചെറിയ കുട്ടികളിലും മൂക്കിലെ ദശ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
മൂക്കിലെ ദശ കണ്ടു വരുമ്പോൾ സാധാരണ രീതിയിൽ ലക്ഷണങ്ങളായി വരുന്നത് രാത്രി ഉറങ്ങുന്നതിന് ഇടയിൽ കൂർക്കം വലിക്കുക, മൂക്കടപ്പ്, ഉറക്കത്തിൽ ശ്വാസം കിട്ടാതെ എഴുന്നേറ്റ് ഇരിക്കുക തുടങ്ങിയ സിംറ്റംസാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam