പണ്ട് കാലത്ത് സ്കൂളിൽ നിന്ന് കഴിക്കാൻ കിട്ടിയിരുന്ന ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഉപ്പുമാവിന്റെ റെസിപ്പിയാണ് ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത്. ഈയൊരു ഉപ്പുമാവിന്റെ അത്രയും ടേസ്റ്റ് തന്നെയാണ്. ഇപ്പോഴും ആ ഒരു ഉപപുമാവിന്‍റെ രുചി നാവിൻ തുളുബുകയാണ്. ഉപ്പുമാവ് എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. ഉപ്പുമാവ് തയ്യാറാക്കാനായി ഒരു കപ്പ് നുറുക്ക് ഗോതബ് ബൗളിൽ ഇട്ട് നന്നായി കഴുകി എടുക്കാവുന്നതാണ്.
ശേഷം നുറുക്ക് ഗോതബിലെ വെള്ളം വാരുവാനായി വയ്ക്കാം. ഇനി നമുക്ക് ഒരു പ്രഷർകുക്കർ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. കൂടുതൽ ഇഷ്ടം ഇല്ലാത്തവർക്ക് ഒരു ടേബിൾ സ്പൂൺ ഒഴിച്ചാൽ മതി. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടുകൊടുത്ത് പൊട്ടിക്കാം. ശേഷം അല്പം കറിവേപ്പിലയും പച്ചമുളകും ചെറിയൊരു കഷണം സവാളയും ചേർക്കാം. ഉള്ളിയും പച്ചമുളകും എല്ലാം ഒന്ന് വാടി വരുമ്പോൾ ഇതിലേക്ക് ഒന്നര വെള്ളം ചേർക്കുക.
ശേഷം നന്നായി തിളപ്പിച്ച് എടുക്കാവുന്നതാണ്. വെള്ളം തിളച്ചു വരുമ്പോൾ നമ്മൾ കഴുകി വെള്ളം വാർക്കാൻ വെച്ച നുറുക്ക് ഗോതമ്പ് ചേർത്തുകൊടുത്ത നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഏതെന്ന് മൂന്ന് വരുന്നതുവരെ വേവിച്ചെടുക്കാവുന്നതാണ്. ശേഷം കുക്കറിനുളിലെ ആയെല്ലാം പോയതിനു ശേഷം കുക്കർ തുറക്കാവുന്നതാണ്. ഒരു കപ്പ് ഗോതമ്പിന് ഒന്നര കപ്പ് വെള്ളം എന്ന അളവിലാണ് ചേർക്കേണ്ടത്. ഇനി ഈ ഒരു ഉപ്പുമാവ് ഉപ്പിലാ ചെപ്പ് എന്ന ഇലയിലേക്ക് മാറ്റാം.
സ്കൂളിലൊക്കെ ഈ ഒരു ഇലയിലാണ് ഉപ്പുമാവ് വാങ്ങിക്കാറ്. ശേഷം ഉപ്പുമാവ് കൂട്ടിപ്പിടിച്ച് നന്നായി കവർ ചെയ്തു അടച്ചു പിടിക്കുക. എന്നിട്ട് ഇതൊന്നു രണ്ടുമൂന്ന് മിനിറ്റ് വെച്ചതിന് ശേഷം ഒരു ഇല യുടെയും ഉപ്പുമാവിന്റെയും ഒരുമിച്ച്വരും.അത്രയും കൊതിപ്പിക്കുന്ന ഒരു മണം തന്നെയാണ് അത്. വെറും മണത്തോട് തന്നെ ഉപ്പുമാവ് കഴിക്കുവാനും. ഈ ഒരു ഉപുമാവ് ഉണ്ടാക്കിനോക്കി നിങ്ങൾക്ക് ഇഷ്ട്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കണേ.