ശരിയായ രീതിയിൽ ഒരു ദിവസം വയറ്റിൽ നിന്ന് പോകാതിരിക്കുബോൾ ഉള്ള അസ്വസ്ഥത അത് അനുഭവിക്കുന്ന ആളുകൾക്ക് മാത്രമേ അറിയാൻ സാധിക്കുകയുളൂ. വയറ്റിൽ നിന്ന് ശരിയായ രീതിയിൽ പോകാതെ ഇരിക്കുക വയർ വീർത്തു കെട്ടി നിൽക്കുക, ശർദി തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ നിരന്തരമായി അലട്ടുന്നുണ്ടോ?. ശരിയായ രീതിയിൽ വയറ്റിൽ നിന്ന് പോകാതിരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറ്റു പല അസുഖങ്ങൾക്ക് കാരണമാകാം.
ആഹാരം കഴിക്കുന്ന അത്രതന്നെ പ്രാധാന്യമാണ് വയറ്റിൽ നിന്നും ശരിയായ രീതിയിൽ മലം പുറതള്ളപ്പെടുക എന്നുള്ളത്. ഭക്ഷണം നന്നായിട്ട് കഴിക്കുന്നത് കൊണ്ട് മാത്രം ആകില്ല ഭക്ഷണം കഴിച്ചതിന്റെ ആവശ്യമായ പോഷകങ്ങളെല്ലാം ശരീരത്തിലേക്ക് എടുത്തതിനുശേഷം അതിന്റെ അവശിഷ്ട്ടങ്ങൾ പുറന്തള്ളപ്പെടണം. സാധാരണ പ്രോസസ് നടക്കുന്നത് വൻകുടലിൽ വെച്ചാണ്.
വൻ കുടലിൽ വരുന്ന എന്തെങ്കിലും അതായത് ബലാശയം മറ്റെന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോഴാണ് വൻകുടലിൽ നിന്നും മോഷൻ പുറത്തു പോകാതിരിക്കാൻ ഉള്ള അവസ്ഥ ഉണ്ടാകുന്നത്. എന്തൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം. സ്ഥിരമായിട്ട് ബാത്റൂമിൽ പോവില്ല ഇനി ബാത്റൂമിൽ മാത്രമേ പോകണമെന്ന് തോന്നിയാൽ പോലും മലം പുറത്ത് വരുന്ന കണ്ടീഷൻ കാണുകയില്ല. അതുപോലെതന്നെ വയറു വലിയ രീതിയിൽ സ്തംഭിച്ചു വയറുവേദന അസ്വസ്ഥതകൾ കാണിച്ച് ഗ്യാസ്ട്രബിൾ ബുദ്ധിമുട്ടുകളോടെ കൂടെ ഓക്കാനം തലവേദന തുടങ്ങിയവും പല ആളുകളെ അലട്ടുന്നു.
ഇത്തരത്തിൽ മലബന്ധം പോലുള്ള പ്രശ്നം ഇന്ന് ഏറെ ആളുകളിൽ വ്യാപിച്ചു വരുന്നതിന്റെ പ്രധാന കാരണം തന്നെ ഇന്നത്തെ ആഹാരക്രമീകരണങ്ങളാണ്. ഭക്ഷണം എത്രത്തോളം ഉള്ളിലേക്ക് കഴിക്കുന്നവോ അത്രയേറെ പ്രാധാന്യം തന്നെയാണ് കഴിക്കുന്ന ഭക്ഷണങ്ങൾ പുറത്തേക്ക് പോവുക എന്നുള്ളത്. ചെറിയ കുട്ടികൾ തൊട്ട് മുതിർന്ന ആളുകളിൽ വരെ ഈ ഒരു പ്രശ്നം കാണുന്നുണ്ട്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam