മൺചട്ടി നോൺസ്റ്റിക്ക് പാത്രമാക്കി മാറ്റിയെടുക്കാം… ഇനി ഓബ്ലറ്റും അപ്പവും എല്ലാം മൺചട്ടി നോൺസ്റ്റിക് പാത്രത്തിൽ വളരെ ഈസിയായി തന്നെ ഉണ്ടാക്കാം.

നമുക്കെല്ലാവർക്കും ഒത്തിരി ഉപകാരപ്രദമാകുന്ന ഒരു ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാവുന്ന ഒന്നാണ് മൺചട്ടി. പ്രത്യേകിച്ച് മീൻ കറിയെല്ലാം വെക്കുന്നത് മൺചട്ടിയിൽ ആണെങ്കിൽ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. മൺചട്ടിയിൽ കറി വയ്ക്കുന്നത് ഇഷ്ടമാണെങ്കിലും അത് പുതിയതായി വാങ്ങിയാൽ പഴക്കിയെടുക്കുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. കുറഞ്ഞത് ഒരു മൂന്ന് നാല് ദിവസമെങ്കിലും മൺചട്ടി പഴക്കുകയാണെങ്കിൽ മാത്രമേ അത് റെഡിയായി കിട്ടുകയുള്ളൂ.

   

ഇന്നത്തെ കാലത്ത് ഏത് മോഡലുകളിലുള്ള മൺചട്ടി വേണമെങ്കിലും നമുക്ക് വിപണിയിൽ കിട്ടുന്നതാണ്. എങ്ങനെയാണ് മൺചട്ടികൾ വളരെ എളുപ്പത്തിൽ തന്നെ പഴക്കി എടുക്കാം എന്ന് നോക്കാം. മൺചട്ടി എന്ന് പറയുന്നത് ചൂളയിൽ ചുട്ട് എടുത്തുകൊണ്ട് ഉണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ചട്ടി പഴക്കാതെ കറി വയ്ക്കുകയാണെങ്കിൽ അതിന്റെ ഒരു രുചിയും കിട്ടുകയില്ല. ചട്ടി പഴകിയെടുക്കാനായി നിങ്ങൾ വാങ്ങിച്ച മൺചട്ടി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ മുക്കി ഇടുക.

ഇങ്ങനെ ചെയ്തതിനുശേഷം ഒരു ചൂട് കഞ്ഞി വെള്ളം ഒരു മൂന്ന് ദിവസത്തോളം ചട്ടി വയ്ക്കേണ്ടതാണ്. മൂന്നുദിവസത്തിനുശേഷം കഞ്ഞിവെള്ളമെല്ലാം കളഞ്ഞു ഇനി അല്പം ഉപ്പിട്ട് കൊടുത്ത്‌ നന്നായി കഴുകിയെടുക്കാവുന്നതാണ്. അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചട്ടിയുടെ എല്ലാ ഭാഗത്തും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം അല്പം നേരം വെയിലത്ത് ചട്ടി വെക്കേണ്ടതാണ്. ട്രഡീഷണൽ ആയി ആണ് നിങ്ങൾ ചട്ടി പഴകിയെടുക്കുന്നത് എങ്കിൽ മൂന്നുദിവസം എടുക്കും.

വെയിലത്ത് നിന്ന് ചട്ടിയെടുത്തതിനുശേഷം എണ്ണയെല്ലാം കഴുകി കളഞ്ഞു അല്പം തേങ്ങയും ഒരുപിടി സവാളയും കൂടിയിട്ട് നല്ല രീതിയിൽ തേങ്ങ ഒന്ന് വറുത്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചട്ടിയുടെ ഉൾഭാഗം എല്ലാം കറുത്ത് നല്ല മയം വന്നതായി കാണാം. ഇത്രയേ ഉള്ളൂ വെറും മൂന്ന് നാല് ദിവസം കൊണ്ട് തന്നെ നല്ല കിടിലൻ നോൺസ്റ്റിക് മൺചട്ടിയാക്കി മാറ്റിയെടുക്കാം. ഇതുപോലെ നിങ്ങൾ പഴക്കിയെടുക്കുകയാണെങ്കിൽ ഈ ഒരു ചട്ടിയിൽ അപ്പമോ, ബുൾസയോ എന്തും തന്നെ ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *