കളിയാക്കിയ കുട്ടികളുടെ മുൻപിൽ അവൾ പഠിച്ചു കൊണ്ട് തലയുയർത്തി നിന്നു…

അലീന കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. പതിവുപോലെ അന്നും അവൾ കോളേജിൽ എത്തി. ക്ലാസ് മുറിയിൽ എത്തിയപ്പോൾ അവളുടെ ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി അവളെ വല്ലാതെ കളിയാക്കാനായി തുടങ്ങി. ആ സ്റ്റാൻഡിൽ നിന്ന് പാടുന്നത് നിന്റെ അപ്പനല്ലേ എന്നും അയാൾക്ക് ഞാൻ ഇന്ന് രണ്ട് രൂപ കൊടുത്തു എന്നും അവൾ വിളിച്ചു പറഞ്ഞു. അവൾക്ക് അത് പറയേണ്ട യാതൊരു ആവശ്യവും അവിടെ ഉണ്ടായിരുന്നില്ല.

   

എന്നാൽ അലീനയെ മനപ്പൂർവ്വം കളിയാക്കാൻ വേണ്ടി തന്നെയായിരുന്നു ആ കുട്ടി അങ്ങനെയെല്ലാം പറഞ്ഞത്. അലീനയ്ക്ക് വല്ലാത്ത ദേഷ്യം വന്നു. കാരണം അപ്പനോട് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് തന്റെ കൂട്ടുകാരും കൂടെ പഠിക്കുന്ന കുട്ടികളും പോകുന്ന വഴിയിൽ എല്ലാം ചെന്ന് നിന്ന് പാട്ടുപാടുകയും തെണ്ടുകയും ചെയ്യരുത് എന്ന്. എന്നാൽ അപ്പൻ അതൊന്നും അനുസരിക്കാറില്ല. അപ്പോൾ ഏതെങ്കിലും ഒരു തത്വം പറയുകയും പിന്നെയും അത് തന്നെ തുടരുകയും ചെയ്തു.

ആ കുട്ടികൾക്ക് കണ്ണുപൊട്ടുന്ന ചീത്ത വെച്ചുകൊടുക്കണമെന്ന് അവൾക്ക് തോന്നിയതാണ്. പക്ഷേ അവരെല്ലാം കൊടുത്ത പണം തന്റെ ആമാശയത്തിൽ ഇപ്പോഴും കിടക്കുന്നുണ്ട് എന്ന് ആലോചിക്കുമ്പോൾ അവൾക്ക് ഒന്നും മിണ്ടാനായി നാവ് പൊന്തിയില്ല കുട്ടികൾ ചേർന്ന് അവളെ ആലിലക്കണ്ണാ എന്ന പാട്ട് പാടി കളിയാക്കാനായി തുടങ്ങി. ദേഷ്യവും നാണക്കേടും സഹിക്കാനാവാതെ അവൾ വീട്ടിലേക്ക് മടങ്ങി. നാണക്കേട് കൊണ്ട് വല്ലാത്ത അരിശത്തിൽ ആയിരുന്നു അവൾ വീട്ടിലേക്ക് എത്തിയത്.

വീട്ടിലെത്തിയതും അവൾ തോൾസഞ്ചിയെടുത്ത് ചായിപ്പിലേക്ക് വലിച്ചെറിഞ്ഞു. ചാരം നിറച്ച് ചാക്കിന്റെ മുകളിൽ കിടന്നുറങ്ങിക്കൊണ്ടിരുന്ന കരിമ്പൂച്ച മുരണ്ടു കൊണ്ട് അവളെയും നോക്കി അവിടെ നിന്ന് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി. അപ്പോൾ അപ്പൻ അമ്മയ്ക്ക് കഞ്ഞി വാരി കൊടുക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.