ഒരുപക്ഷേ നിങ്ങൾക്ക് എല്ലാവർക്കും ഏറെ അറിയുന്ന ഒരു സസ്യം തന്നെയായിരിക്കും ഇത്. സാമ്പാർ ചീര എന്ന ഈ സസ്യത്തെ സാധാരണ രീതിയിൽ പരിപ്പ് ചീര, വാട്ടർ ലീഫ്, പപ്പട ചീര പാഞ്ചാലി ചീര ഇനി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. പല നാട്ടിലും പല വ്യത്യസ്തകരമായ പേരുകളിലാണ് ഈ ചീര അറിയപ്പെടുന്നത്. സാമ്പാർ ഉണ്ടാക്കുമ്പോൾ എപ്പോഴും സാമ്പാറിൽ കാണുന്ന ഒന്നു തന്നെയാണ് വെണ്ടക്ക. വെണ്ടക്ക ചേർത്ത് സാമ്പാർ ഉണ്ടാക്കുന്നതിന് പകരം ഈ സാമ്പാർ ചീര ഉപയോഗിച്ച് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.
എന്താ രുചി വെണ്ടക്കയുടെ അതേ കൊഴുപ്പും നമുക്ക് സാമ്പാറിന് ലഭിക്കും. പലർക്കും ഇതൊരു പുതിയ അറിവ് ആയിരിക്കുകയില്ല. കാരണം ഈ ചീരയുടെ പേര് തന്നെ സാമ്പാർ ചീര എന്നാണ്. ഒരുപക്ഷേ സാമ്പാറിൽ ഉപയോഗിക്കുന്നതുകൊണ്ട് ആയിരിക്കാം ഈ ചീരക്ക് സാമ്പാർ ചില എന്നുള്ള പേര് വന്നത്. വെണ്ടയ്ക്ക് ഒരു പടി മുമ്പിലാണ് ഈ ചീരയുടെ പോഷകമൂല്യങ്ങൾ. ചീര തോരൻ ഉണ്ടാക്കുന്നത് പോലെ തന്നെ സാമ്പാർ ചീരക്കൊണ്ടും തോരൻ ഉണ്ടാക്കാവുന്നതാണ്.
ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ഈ ഇലക്കറി വളരെയേറെ പോഷക സമ്മർദ്ദവമാണ്. തളർച്ച, രക്തക്കുറവ് എനി അസുഖങ്ങൾ പരിഹാരം കാണുന്നതിന് സാമ്പാർ ചീര കഴിക്കുന്നത് കൊണ്ട് സാധ്യമാകുന്നു. അതുപോലെതന്നെ ദഹന സംബന്ധമായ പ്രശ്നം ഉള്ളവർ ഒരു നേരമെങ്കിലും സാമ്പാർ ചീര കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുക ആണെങ്കിൽ വളരെയേറെ ഗുണം ചെയ്യുന്നു. മലബന്ധം ഇല്ലാതാക്കുന്നതിനും ദഹനം കൃത്യമായി നടക്കുവാനും ഇത് വളരെയേറെ സഹായിക്കുന്നു.
അതുപോലെതന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികൾ വളരെയേറെ നല്ലതാണ്. സാബാർ ചിരിയുടെ ഇലയും തണ്ടും എല്ലാം വളരെ നേർമയുള്ളതും മാംസലവും ആണ്. രണ്ടടി ഉയരത്തിലാണ് വളരുക. ഇതിൽ വൈലറ്റ് നിറത്തിലുള്ള പൂക്കളും അതിനോട് ചേർന്ന് തന്നെ മഞ്ഞ നിറത്തിലുള്ള കായകളും ഉണ്ടാകുന്നു. ഈ കായയുടെ ഉള്ളിൽ ചീരയുടെ വിത്തുകൾ പോലെ തന്നെ ചെറിയ കറുത്ത വിത്തുകൾ ഉണ്ടാകും. സാമ്പാർ ചീരയുടെ കൂടുതൽ പോഷക വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.