കുടുംബത്തിന് വേണ്ടി എരിഞ്ഞു തീർന്നവൾ അവസാനം വീട്ടിൽ കറിവേപ്പിലയായി…

പുറത്തു പോയി വന്ന രമയോടായി അമ്മ ചോദിച്ചു. മോളെ കാശിന്റെ കാര്യം വല്ലതും ശരിയായോ എന്ന്. അതൊന്നും ശരിയായില്ല അമ്മ. ഇനി വേറെ എന്തെങ്കിലും നോക്കണമെന്ന് അവൾ അമ്മയോട് പറഞ്ഞു. എന്നാൽ മോളുവാ. കുറച്ചു ഭക്ഷണം വിളമ്പി വയ്ക്കാം എന്ന് അമ്മ പറഞ്ഞു. ആദ്യം ഞാനൊന്ന് മേല് കഴുകട്ടെ അമ്മേ എന്ന് പറഞ്ഞ് അവൾ അകത്തേക്ക് നടന്നു. അകത്തേക്ക് നടന്നു പോകുമ്പോൾ മായയുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച് സംസാരവും പൊട്ടിച്ചിരികളും എല്ലാം കേൾക്കുന്നുണ്ട്. അവൾ പതിയെ അവളുടെ മുറിയിലേക്ക് കടന്നു.

   

മേശയിൽ ഇരിക്കുന്ന ഫോട്ടോയെടുത്ത് അവൾ നോക്കി. അതിൽ അച്ഛനും അമ്മയും രമയും അനിയത്തി മായയും ഉണ്ട്. ആ ഫോട്ടോ കാണുമ്പോൾ അവൾക്ക് പഴയ കാര്യങ്ങൾ എല്ലാം ഓർമ്മവന്നു. തനിക്ക് എന്തോരം മുടി ഉണ്ടായിരുന്നതാണ്. ഇപ്പോൾ കുറെയൊക്കെ കൊഴിഞ്ഞ് പോയിരിക്കുന്നു. മുഖവും വല്ലാതെ വാടി കരുവാളിച്ചിരിക്കുന്നു. അച്ഛന്റെ മരണശേഷം രമയുടെ ചുമലിലായി ആ വീടിന്റെ ഭാരമെല്ലാം. അന്നുമുതൽ അവൾ എല്ലാവർക്കും വേണ്ടി കഷ്ടപ്പെടുന്നതാണ്.

രമക്കു പഠിത്തം മുഴുവനാക്കാനായി സാധിച്ചില്ല. എന്നിരുന്നാലും അവൾ പലയിടത്ത് ജോലി ചെയ്തു. വീട്ടിൽ ഒരു ആൺ സഹോദരൻ ഇല്ലാതിരുന്നതുകൊണ്ട് തന്നെ ഏവരുടെയും ഉപദ്രവം അവൾക്ക് ഉണ്ടായിരുന്നു. ഒരിടത്തും ജോലിക്കായി പിടിച്ചുനിൽക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല. ഇത്ര കഷ്ടപ്പാടിനോടുവിലും അവൾ ജീവിച്ചു മുന്നോട്ടുതന്നെ പോയിക്കൊണ്ടിരുന്നു.

അപ്പോൾ ആയിരുന്നു അവൾക്കൊരു വിവാഹ ആലോചന വന്നത്. വന്നവർക്ക് അനിയത്തിയെയാണ് ഇഷ്ടപ്പെട്ടത്. അവർ വിവാഹം ഉറപ്പിക്കുകയും ചെയ്തു. സ്ത്രീധനം ഒന്നും വേണ്ട എന്ന് അവർ പറയുകയും ചെയ്തു. എന്നിരുന്നാലും വിവാഹാവശ്യത്തിനുള്ള പണം ഉണ്ടാക്കാൻ ആയി നെട്ടോട്ടം ഓടുകയായിരുന്നു അവൾ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.