നമ്മളിലേക്ക് ദൈവാനുഗ്രഹം വരുന്നത് ഈ വിധത്തിൽ എല്ലാം ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഈ പ്രകൃതിയിലെ എല്ലാവരിലും നിറഞ്ഞുനിൽക്കുന്ന ഒന്നുതന്നെയാണ് ദൈവാംശം. നമുക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് എന്ന് പറയാനായി സാധിക്കും. ഭൂമിയിൽ ദൈവം പലതരത്തിലുള്ള ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നു. ഓരോ ജീവികളെയും വളരെയധികം വ്യത്യസ്തമായിട്ടാണ് ദൈവം നിർമ്മിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും നിറത്തിലും വ്യത്യസ്തതയാർന്ന ജീവികളാണ് നമുക്ക് ചുറ്റുപാടുമായി കാണാൻ സാധിക്കുന്നത്.

   

എന്നാൽ ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റു ജീവജാലങ്ങൾക്ക് കൊമ്പും പല്ലും കൂർത്ത നഖങ്ങളും നിറങ്ങളും എല്ലാം ദൈവം നൽകിയിരിക്കുന്നു. അവരുടെയെല്ലാം അതിജീവനത്തിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ ദൈവം നിർമ്മിച്ചിട്ടുള്ളത്. എന്നാൽ അവയെല്ലാം അടക്കി വാഴാനുള്ള എല്ലാവിധ കഴിവും ദൈവം മനുഷ്യനെ നൽകിയിരിക്കുന്നു. അതുപോലെ തന്നെ ദൈവം നമ്മളിൽ അനുഗ്രഹം നിറച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ വാ കീറിയ ദൈവം ആ വായിലേക്ക് കഴിക്കാനുള്ള ഇരയെയും നൽകുമെന്നാണ് പറയുന്നത്.

ഒരു അണലി അതിന്റെ ഒറ്റ പ്രസവത്തിൽ 27 മുതൽ 47 വരെയുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. എന്നാൽ ഒരു സിംഹം അതിന്റെ ഒറ്റ പ്രസവത്തിൽ ഒരു കുഞ്ഞിനെ മാത്രമേ ജന്മം നൽകുന്നുള്ളൂ. എന്താണ് ഇതിന് കാരണം. അണലി പെറ്റു പെരുകുന്നത് പോലെ സിംഹം പെറ്റു പെരുകിയാൽ അത് ഈ ലോകത്തെ ആവാസവ്യവസ്ഥയ്ക്ക് തന്നെ വിനാശമായി തീരും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ സൃഷ്ടികർമ്മത്തിൽ ദൈവം ഒരു മാറ്റം വരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ഒരു ഞാവൽ മരത്തിലെ കായ്കൾ നാമേവരും കഴിച്ചു നോക്കിയിട്ടുണ്ടാകും. അല്പം മധുരവും ചവർപ്പും എല്ലാം കലർന്ന ഞാവൽ പഴം ഏവർക്കും ഇഷ്ടമാണ്.

എന്നാൽ ഈ ഞാവൽ പഴം കഴിച്ചതിനുശേഷം അതിന്റെ വിത്ത് ഒരിക്കലും നട്ടു നനച്ചു വളർത്താറില്ല. പലപ്പോഴും പക്ഷികൾ കഴിക്കുന്ന ഞാവൽ പഴം പക്ഷികൾ തന്നെയാണ് എവിടെയെങ്കിലും കൊണ്ടിട്ട് മുളക്കാൻ ഇടയാക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.