മഹാവിഷ്ണു ഭഗവാനുമായ ബന്ധപ്പെട്ട ഒരു പക്ഷിയാണ് പരുന്ത്. ഒരു പരുന്ത് ദിവസേന നിങ്ങളുടെ വീട്ടിലോ പറമ്പിലോ പരിസരത്തുള്ള മരത്തിലോ വന്നിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ അവ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നത് കേട്ടിട്ടുണ്ട് എങ്കിൽ ഇത് നമ്മുടെ വീട്ടിലുള്ള സന്താനങ്ങൾക്ക് അഥവാ കൊച്ചുമക്കൾക്ക് വലിയ തരത്തിലുള്ള ഉയർച്ചയും അഭിവൃദ്ധിയും വന്നുചേരാൻ പോകുന്നതിന്റെ ലക്ഷണമായിട്ടാണ് പറയപ്പെടുന്നത്.
മഹാലക്ഷ്മിയെ ധ്യാനിച്ചിരിക്കുന്ന അല്ലെങ്കിൽ എപ്പോഴും മഹാലക്ഷ്മിയെ പ്രാർത്ഥിക്കുന്ന ഒരു പക്ഷിയാണ് പ്രാവ്. ഈ പ്രാവ് വീട്ടിൽ വന്നാൽ ഗുണവും ഉണ്ട് ദോഷവും ഉണ്ട്. പ്രാവ് വീട്ടിൽ ദിവസേന വന്ന് അരി കൊത്തിത്തിന്നു പോവുകയാണ് എങ്കിൽ ഇത് നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും എടുത്ത് മാറ്റി ലക്ഷ്മിദേവിയെ കൊണ്ടുവരുന്നു എന്നാണ് പറയുന്നത്.
അതേസമയം വീട്ടിൽ പ്രാവ് വന്നു കൂടു കൂട്ടുന്നത് വളരെ ദോഷകരമായാണ് പറയപ്പെടുന്നത്. അടുത്തത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കിട്ടിയിട്ടുള്ള കുയിൽ എന്ന പക്ഷിയാണ്. ഇത് നമ്മുടെ വീട്ടിൽ വരുന്നതും വീടിന്റെ മുകളിൽ വന്നിരിക്കുന്നതും അവിടെയിരുന്നു ശബ്ദം പുറപ്പെടുവിക്കുന്നതും നമുക്ക് വലിയ വിജയം വരുന്നതിന് മുന്നോടിയാണ്.
മറ്റൊരു കിളി എന്ന് പറയുന്നത് ഓലഞ്ഞാലി കുരുവി ആണ്. ഇതു വന്നാൽ നമ്മുടെ ജീവിതത്തിൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകുന്നു. ആ വീട് രക്ഷപ്പെട്ടു എന്ന് തന്നെ പറയാവുന്നതാണ്. അടുത്തത് നമുക്ക് ഏറെ സൗഭാഗ്യങ്ങളുമായി കടന്നുവരുന്ന പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.