പശുവിനെ കാണാനായി രാത്രികാലങ്ങളിൽ വന്നു പോകുന്നത് ആരാണെന്ന് കണ്ട് ഞെട്ടി ഉടമ…

അസമ്മിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കപ്പെടുന്ന ഈ ദൃശ്യം ഇങ്ങനെയാണ്. ഒരു വ്യക്തി അയൽ നാട്ടിൽ നിന്ന് ഒരു പശുവിനെ വിലയ്ക്കുവാങ്ങി. അദ്ദേഹം തന്റെ വീട്ടിലേക്ക് പശുവിനെ കൊണ്ടുവരുകയും തൊഴുത്തിൽ കെട്ടുകയും ചെയ്തു. എന്നാൽ രാത്രികാലങ്ങളിൽ തന്റെ വീടിനടുത്തുള്ള നായ്ക്കൾ നിർത്താതെ കുരക്കുന്ന കേട്ട അയാൾക്ക് ഭയം തോന്നി. ഇത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി അദ്ദേഹം ഒരു സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

   

എന്നാൽ ആ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പശുത്തൊഴുത്തിനെ അടുത്തേക്കായി ഒരു പുള്ളിപ്പുലി നടന്നുവരികയും പശുത്തള്ളയുടെ അടുത്ത് കിടക്കുകയും ചെയ്യുന്നു. സ്വന്തം കുഞ്ഞിനെ എന്നപോലെ പശുത്തള്ള ആ പുള്ളിപ്പുലി കുഞ്ഞിനെ താലോലിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇരുവരും ഒരു അമ്മയും കുഞ്ഞും എന്നുള്ള സ്നേഹബന്ധത്തിലാണ് അവിടെ ഉണ്ടായിരുന്നത്.

ഈ പുള്ളിപ്പുലി രാവിലെ ആകുമ്പോഴേക്കും തിരിച്ച് കാട്ടിലേക്ക് പോവുകയും ചെയ്യുന്നു. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ രഹസ്യം എന്താണ് എന്നറിയാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായി. അദ്ദേഹം പശുവിന്റെ മുൻപുണ്ടായിരുന്ന ഉടമയുടെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി. അപ്പോഴാണ് അവർക്ക് അത് അറിയാനായി സാധിച്ചത്. ഈ പുള്ളിപ്പുലി കുഞ്ഞിനെ 20 ദിവസം പ്രായമുള്ളപ്പോൾ അതിന്റെ അമ്മ കൊല്ലപ്പെട്ടു.

അതേ തുടർന്ന് ആ പുലി കുഞ്ഞിനെ പാലുകൊടുത്ത് വളർത്തിയിരുന്നത് പശുത്തളളയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വളർത്തമ്മയെ കാണുന്നതിനുവേണ്ടി ആയിരുന്നു ആ പുലി തൊഴുത്തിലേക്ക് വന്നിരുന്നത്. എന്നാൽ പിന്നീട് ആണ് ഇത് വ്യക്തമായ മുൻപ് 2002 ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയാണ് ഇപ്പോൾ അസമിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.