ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് നല്ല സ്വാദോട് കൂടിയുള്ള ഒരു കടലക്കറിയാണ്. ദോശ, അപ്പം, പത്തിരി എന്നിവക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല ഗ്രേവി ടൈപ്പ് ആയുള്ള ഒരു കിടിലൻ കറിയാണ് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഈ ഒരു കടലക്കറി തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം. ഏകദേശം ഒരു 8 മണിക്കൂർ നേരമെങ്കിലും ഈ ഒരു കടല വെള്ളത്തിലിട്ട് കുതിർത്ത് എടുക്കുക. കുതിർത്തി എടുത്ത കടല നല്ലതുപോലെ കഴുകി പ്രഷർ കുക്കറിലേക്ക് ഇട്ടുകൊടുക്കാം.
ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കുക. കടല ആവശ്യമുള്ള വെള്ളവും ഒഴിക്കാം. ഇനി ഈ ഒരു കടല നമുക്ക് വേവിച്ച് എടുക്കാവുന്നതാണ്. കടലയിൽ ഒരു 10 വിസിൽ വരുന്നത് വരെ ഒന്ന് വേവിച്ചെടുക്കാവുന്നതാണ്. കടല വേവുന്ന സമയം കൊണ്ട് തന്നെ നമുക്ക് മസാലയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ തയ്യാറാക്കി എടുക്കാം. അതിനായിട്ട് ഒരു പാനലിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം നെയ്യ് ഒഴിച്ചു കൊടുക്കുക.
നെയ്യ് ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് പട്ട, ഏലക്കായ, ഇഞ്ചി, വെളുത്തുള്ളി, സബോള എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. ശേഷം ഇതിലേക്ക് തക്കാളിയും ചേർത്ത് ഒന്ന് റോസ്റ്റ് ആക്കി എടുക്കാം. ഇതിലേക്ക് കടലക്കറി തയ്യാറാക്കാൻ ആവശ്യമായുള്ള പൊടികളെല്ലാം ചേർക്കാവുന്നതാണ്. നല്ലതുപോലെ ഇളക്കികൊടുക്കാൻ പൊടികളുടെ പച്ചമണം വിട്ടു മാറുമ്പോൾ ഇതൊന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ആനക്കൂട്ടന്റെ ചൂട് മാറിയതിനു ശേഷം മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ ഒന്ന് അരച്ച് എടുക്കാവുന്നതാണ്.
ശേഷം മറ്റൊരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് പച്ചമുളകുംഎന്നിവ ചേർത്ത് വഴറ്റി കൊടുക്കുക. ശേഷം ഇതിലേക്ക് തയ്യാറാക്കിവെച്ച അരപ്പ് ഒഴിക്കാവുന്നതാണ്. നല്ലപോലെ തിളച്ച് ഗ്രേവി വരുമ്പോൾ അതിലേക്ക് കടല ചേർത്തു കൊടുക്കാം. രണ്ടു മിനിറ്റ് നേരം കടല ആ ഒരു ഗ്രേവിയിലിട്ട് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നല്ല സ്വാദ് ഏറിയ കടലക്കറി തയ്യാറായിക്കഴിഞ്ഞു. ഒരു റെസിപ്പി പ്രകാരം നിങ്ങൾ കടലക്കറി ഒന്ന് തയ്യാറാക്കി നോക്കൂ.