ലണ്ടനിൽ ഷൂട്ടിംഗ് ഇടവേളയിൽ അടുക്കളയിൽ കയറി പാചകം ചെയ്യുകയാണ് നടൻ മോഹൻലാൽ!! താരത്തിന്റെ പാചക ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ച് ഇന്ദ്രജിത്ത്. | Actor Mohanlal Is Cooking In The kitchen.

Actor Mohanlal Is Cooking In The kitchen : മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന താരമാണ് നടൻ മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ ഏറെയായി മികച്ച അഭിനയം കാഴ്ചവച്ച താരത്തെ മലയാളികൾ ഒന്നടക്കാം ചേർത്തുപിടിക്കുകയാണ്. സോഷ്യൽ മീഡിയയിലൂ പങ്കുവെച്ചെത്തുന്ന ഓരോ ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് നടൻ മോഹൻലാലിന്റെ പാചക വീഡിയോയും ചിത്രങ്ങളുമാണ്.

   

അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്നതുപോലെ തന്നെയാണ് പാചകത്തിലും താരത്തിന്റെ താൽപര്യം. നടനുമായി അടുത്ത സൗഹൃദമുള്ള പല ആളുകൾക്കും ഇക്കാര്യം അറിയാവുനതാണ്. താരവുമായുള്ള സൗഹൃദം മൂലം കൊണ്ട് തന്നെ പലർക്കും നടന്റെ രുചികരമായ ഭക്ഷണം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തിന് ആ ഭാഗ്യം കൈവന്നിരിക്കുകയാണ്. മോഹൻലാലിനോടൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രമാണ് ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരങ്ങൾ ഒന്നിച്ച് ഇപ്പോൾ ലണ്ടനിൽ ആണ് ഉള്ളത്. ലണ്ടനിൽ ഷൂട്ടിംഗ് ബ്രേക്കിന് ഇടയിൽ മോഹൻലാൽ പാചകം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി കൊണ്ടിരിക്കുന്നത്. താരം പാചകം ചെയ്യുമ്പോൾ തൊട്ടടുത്ത് ഇന്ദ്രജിത്തും നടി സംയുക്ത മേനോനെയും കാണാം. ” സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന അടിക്കുറിയാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്”. വാഗ്യൂ എന്ന സ്പെഷ്യൽ റെസിപി ആണ് ലാലേട്ടൻ തയ്യാറാക്കുന്നത്.

തനിക്ക് അഭിനയത്തോടൊപ്പം തന്നെ ഏറെ ഇഷ്ടമുള്ള മറ്റൊന്നാണ് പാചകം ചെയ്യുവാൻ. താരം തന്നെ നിരവധി അഭിമുഖങ്ങളിലൂടെയും പല വേദികളിലും എല്ലാം ഇക്കാര്യം പറഞ്ഞ് എത്താറുണ്ട്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്ന ലാലേട്ടന്റെ സ്പെഷ്യൽ ഐറ്റം പാചകം ചെയ്യുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. അനേകം മറുപടികൾ തന്നെയാണ് ആരാധകർ ചിത്രത്തിന് താഴെ പങ്കുവെച്ചുകൊണ്ട് കടന്നു എത്തുന്നതും.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *