പ്രിയതമയുമായുള്ള ദീപാവലി ആഘോഷങ്ങൾ പങ്കുവെച്ചുകൊണ്ട് നടൻ ജയസൂര്യ…. | Actor Jayasuriya Sharing Diwali Celebrations.

Actor Jayasuriya Sharing Diwali Celebrations : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ജയസൂര്യ. മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ വളരെയേറെ പ്രശസ്തനായ താരം അനേകം ചിത്രങ്ങളിൽ വേഷം കുറിച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു. ആദ്യമായി അഭിനയരംഗത്ത് കടന്നുവരുന്നത് 2001ൽ പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ നായകൻ വേഷത്തിൽ അരങ്ങേറികൊണ്ട് മലയാള സിനിമയിൽ സ്ഥാനം നേടുകയായിരുന്നു താരം.

   

ഇന്നിപ്പോൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ നിമിഷം നേരം കൊണ്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ് ചെയ്യാറ്. അത്രയും സ്നേഹബന്ധം തന്നെയാണ് ഇന്ന് ജയസൂര്യയോട് ആരാധകർക്ക് ഉള്ളത്. കഴിഞ്ഞദിവസം നാം എല്ലാവരും ദീപങ്ങളുടെ ഉത്സവവുമായി മായി ദീപാവലി ആഘോഷിക്കുന്ന പൊൻവേളയിൽ താരദമ്പതിമാർ ഒന്നിച്ച് പൂക്കൾക്കിടയിലൂടെ പ്രകാശമേറിയ ദീപം കത്തിക്കുന്ന വീഡിയോ ആണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ താരം തന്നെ തന്റെ ആരാധകർക്ക് എല്ലാവർക്കും ദീപാവലി ആശംസകൾ നേരുകയാണ് കുടുംബവും ഒന്നിച്ച്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെയാണ് ദീപാവലി വീഡിയോ ആരാധകർ ഏറ്റെടുത്തത്. വെള്ള ജുബയും മുണ്ടും ഉടുത്ത് ജയസൂര്യയും ചുവപ്പ് നിറമുള്ള പട്ടുസാരിയും അണിഞ്ഞ് സരിതയും എത്തിച്ചേർന്നപ്പോൾ മലയാളികൾ ഇരുകൈകളും നീട്ടി ഏറ്റെടുക്കുക തന്നെയായിരുന്നു.

അനേകം താരങ്ങളും ആരാധകരുമാണ് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് താരദമ്പതിമാർ പങ്കുവെച്ച ചിത്രത്തിന് താഴെ എത്തിച്ചേർന്നത്. ഏറ്റവും ഒടുവിൽ ജയസൂര്യയുടെ പുറത്തുവന്ന ചിത്രം ആണ് ഈശോ. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ ചിത്രം തന്നെയായിരുന്നു ഇത്. അനേകം ചിത്രങ്ങൾ താരത്തിന്റെ ഇനിയും കടന്നുവരും എന്ന സന്തോഷത്തിൽ തന്നെയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *