കാക്ക നിങ്ങളുടെ എപ്പോഴെങ്കിലും നിങ്ങളുടെ വീട്ടിലെ കട്ടിലിൽ വന്നിരുന്നിട്ടുണ്ടോ.

ലക്ഷണ ശാസ്ത്രപ്രകാരം കാക്ക നൽകുന്നത് ഒരു നല്ല ശുഭ സൂചന തന്നെയാണ്. കാരണം മരിച്ചുപോയ നിങ്ങളുടെ പിതൃക്കന്മാരുടെ പ്രതിരൂപമായാണ് കാക്കയെ ഹൈന്ദവ ആചാരപ്രകാരം നാം മനസ്സിലാക്കുന്നത്. അതുപോലെതന്നെ ശനിദേവന്റെ വാഹനമാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇവ നല്ല ശുഭ സൂചനകൾ നൽകുന്നു. പ്രധാനമായും കാക്ക നിങ്ങളുടെ വീട്ടിൽ വരുമ്പോൾ കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രത്യേകം.

   

ശ്രദ്ധയോടുകൂടി തന്നെ മനസ്സിലാക്കണം. കാരണം കാക്കയിൽ നിന്നും നമുക്ക് ലഭിക്കുന്നത് നല്ല ചില അറിവുകളാണ്. പ്രധാനമായും കാക്ക എവിടെനിന്നെങ്കിലും പറന്നുവന്ന നിങ്ങളുടെ വീടിന്റെ മുറ്റത്ത് പരിസരത്ത് മഞ്ഞനിറത്തിലുള്ള എന്തെങ്കിലും വസ്തുക്കൾ കൊണ്ടുവരുന്ന ഇടുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ ഉടനെ സാമ്പത്തികമായ ഉയർച്ചയ്ക്കുള്ള സാധ്യത കാണുന്നു. ഇങ്ങനെ വസ്തുക്കൾ കൊണ്ടുവന്ന ഇടുന്നത് മാത്രമല്ല.

കാക്ക നിങ്ങൾ അറിയാതെ നിങ്ങളുടെ വീടിന്റെ ജനൽ പാളികളിലൂടെ കടന്നുവന്ന് കട്ടിൽ ഇരിക്കുന്നതായി കാണുന്നു എങ്കിൽ സമ്പന്നമായി നിങ്ങൾ വലിയ ഉയർച നേടാനുള്ള സാധ്യതയാണ് കാണിച്ചുതരുന്നത്. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകാനായി ഇറങ്ങുന്ന സമയത്ത് കാക്ക ലക്ഷണമായി വന്നിരുന്ന് കരയുന്നുണ്ടെങ്കിൽ.

ഇതും ശുഭ സൂചനയാണ്. പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് കാക്ക നിങ്ങളുടെ ദേഹത്ത് കാഷ്ടിക്കുന്നുണ്ട് എങ്കിൽ സ്ത്രീകളുടെ ഇടതുകാലിൽ വീഴുന്നതും പുരുഷന്മാരുടെ വലതുകാലിൽ വീഴുന്നതും ശുഭസൂചനയാണ്. നിങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ബാക്കിയെല്ലാതെ ആദ്യമേ എടുക്കുന്ന ചോറിന്റെ അല്പം കാക്കയ്ക്ക് വേണ്ടി നൽകണം. ഇങ്ങനെ നൽകുന്നത് മരിച്ചുപോയ പിതൃക്കന്മാരുടെ പ്രീതി പിടിച്ചുപറ്റാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *