വെറും 15 മിനിറ്റിനുള്ളിൽ നല്ല സ്വാദിഷ്ടമായ പൂ പോലെയുള്ള കേക്ക് തയ്യാറാക്കി എടുക്കാം… ഗോതമ്പ് പൊടി ഉപയോഗിച്ച്

അല്പം ഗോതമ്പ് പൊടിയും ഇഡലി സ്റ്റാൻഡും കൂടിയുണ്ടെങ്കിൽ നല്ല സ്വാദിഷ്ടമായ കേക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഒരു 15 മിനിറ്റ് നേരം മാത്രമേ ഈ ഒരു സ്നാക്സ് തയ്യാറാക്കി എടുക്കാൻ വരുന്ന സമയം. ബീറ്ററിന്റെ ആവശ്യമൊന്നും ഈ ഒരു കേക്ക് തയ്യാറാക്കിയെടുക്കാനായി ആവശ്യമായിരുന്നില്ല മിക്സിയിലാണ് കേക്കിന്റെ ആവശ്യമായുള്ള മിക്സ് സ്കൂട്ടൊക്കെ തയ്യാറാക്കി എടുക്കുന്നത്. നമുക്ക് എങ്ങനെയാണ് കേക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

ഒരു ആറ് സ്പൂൺ പഞ്ചസാര മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് പഞ്ചസാര നല്ല രീതിയിൽ ഒന്ന് പൊടിച്ചെടുക്കാവുന്നതാണ്. മുക്കാൽ ഗ്ലാസ് ഗോതമ്പുപൊടിയാണ് ആറ് ടീസ്പൂൺ പഞ്ചസാര എടുക്കുന്നത്. പഞ്ചസാര പൊടിച്ചെടുത്ത അതിലേക്ക് ഒരു കോഴിമുട്ട മുഴുവനായി ചേർക്കാം. ഇത് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ് ഒരു ടീസ്പൂൺ ഓളം വാനില എസൻസും കൂടി ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർക്കാം.

ഇനി ഒരു മുക്കാൽ ഗ്ലാസ് ഗോതമ്പ് പൊടി മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിലും കൂടി ചേർത്ത് മിക്സിയിൽ ഒരു രണ്ട് സെക്കന്റ് നേരം എങ്കിലും അടിച്ചെടുക്കാവുന്നതാണ്. മിക്സ് തയ്യാറാക്കുമ്പോൾ നല്ല ടൈറ്റ് വരുകയാണെങ്കിൽ അല്പം ഓയിലോ അല്ലെങ്കിൽ പാലോ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇപ്പൊ നമ്മുടെ മാവ് തയ്യാറായി കഴിഞ്ഞു ഇനി നമുക്ക് ഗുഡ് ഡേ ബിസ്ക്കറ്റ് ഒരു മൂന്നാല് പൊടിച്ചെടുത്ത അതിലേക്ക് ഈ മാവ് ചേർത്ത് നല്ല രീതിയിൽ യോജിപ്പിച്ച് അടക്കാവുന്നതാണ്.

ശേഷം ഇഡലി തട്ടിൽ അല്പം സൺഫ്ലവർ ഓയിലോ ബട്ടറോ പുരട്ടിയതിനുശേഷം ഇഡ്ഡലിത്തണ്ടിലേക്ക് ഒരു ടീസ്പൂൺ ഓളം കോരി ഒഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ടത് ഒരു സ്പൂൺ ചോക്ലേറ്റ് ഫ്ലവർ ആണെങ്കിൽ ഒരു സ്പൂൺ വാനില ഫ്ലാവർ ഒഴിച്ചു കൊടുക്കണം. കുറേശ്ശെയാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെങ്കിൽ കേക്കിലെ ഒരുപാട് ലെയറുകൾ നമുക്ക് കിട്ടും. ഇനി ഇത് ആവി കേറ്റി എടുക്കാവുന്നതാണ്. വെറും 15 മിനിറ്റ് നേരം കൊണ്ട് നല്ല സ്വാദിഷ്ടമായുള്ള പൂ പോലെയുള്ള കേക്ക് നമുക്ക് തയ്യാറാക്കി എടുക്കാം. ഈ ഒരു കേക്ക് നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത്. കൂടുതൽ വിശദവിവരങ്ങൾ താഴെ വീഡിയോയും നൽകിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *