വൃക്ക, മൂത്രസഞ്ചി ഇവയെ രണ്ടിനെയും കണക്റ്റ് ചെയ്യുന്ന മുദ്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും ഓക്സിലേറ്ററിന്റെയും ഫോസ്ഫറസിന്റെയും ക്രിസ്റ്റലുകൾ അടിഞ് കൂടിക്കൊണ്ട് കല്ല് രൂപപ്പെടുന്നതാണ് മൂത്രക്കല്ല് അല്ലെങ്കിൽ കിട്ണി കല്ല് എന്ന് പൊതുവേ പറയുന്നത്. സാധാരണയായി മൂത്ര കല്ല് എന്നുള്ളത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിനാൽ മൂത്ര കല്ല് ഉണ്ടാക്കുന്ന വേദനയ്ക്ക് പുറമേ കിഡ്നി രോഗങ്ങൾക്കും കാരണമാകും എന്നുള്ളതിനാൽ ഇതിന്റെ സാധ്യത ഉള്ളവരും പാരമ്പര്യമായി ഇതുള്ളവരും ഇത് വരാതിരിക്കുന്നതിനും ഇനി വന്നാൽ നിയന്ത്രിക്കുന്നതിനും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ഇന്ന് അത്തരത്തിൽ കിഡ്നി കല്ല് വീട്ടിലിരുന്ന് മാറ്റുന്നതിനും കിഡ്നി കല്ല് നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒറ്റമൂലികളും ഭക്ഷണ ജീവിതശൈലി രോഗങ്ങളും എന്തൊക്കെ ആണ് എന്ന് നോക്കാം. കിഡ്നി സ്റ്റോണിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഷുഗർ, യൂറിക് ആസിഡ്, അമിതവണ്ണം, ജീവിതശൈലി, ഫാസ്റ്റ് ഫുഡ് സംസ്കാരം, മദ്യപാനം, മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയാണ്.
അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഉള്ളവർ നിർബന്ധമായും അതിനെപ്പറ്റി കൂടുതൽ ബോധവമാരാകേണ്ടതായുണ്ട്. സാധാരണയായി കിഡ്നി കലിന്റെ ലക്ഷണമായി കണ്ടുവരുന്നത് കടുത്ത വേദനയാണ്. ഊരയുടെ പിറകുവശത്തു നിന്ന് തുടങ്ങിയിട്ട് അടിവയർ വരെയും അതുപോലെതന്നെ മൂത്രകുഴലിലേയ്ക്ക് വരെ തുടയിലേക്കും ഇറങ്ങുന്ന കഠിനവേദന. ഒരുവിധം ചെറിയ വേദന സഹിക്കുന്ന രോഗികൾ പോലും കല്ല് വന്നാൽ അസഹ്യമായി പുളയുന്ന രീതിയിലുള്ള വേദനയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.
അതുപോലെ മൂത്രത്തിൽ രക്തത്തിന്റെ അളവ് കാണുക, മൂത്രം ഒഴിക്കുബോൾ അതി കഠിനമായ പ്രയാസം, ഇടക്കിടക്ക് മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രത്തിൽ പഴുപ്പ് അനുഭവപ്പെടുക, നിറ വ്യത്യാസം ഉണ്ടാവുക, അതിശക്തമായ ദുർഗന്ധം ഉണ്ടാവുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾ കൈ താഴ്ന്ന നിലക്ക് വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam