സ്ത്രീകളിൽ വളരെ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് സ്ഥനാർബുദം. സ്ത്രീകളുടെ സ്ഥനത്തെ സംബന്ധിച്ച് പറയുകയാണ് എങ്കിൽ വളരെയധികം പ്രധാനമായിട്ടുള്ള ഭാഗം തന്നെയാണ് ബ്രസ്റ്റ്. മറ്റേതൊരു അവയവത്തെക്കാൾ ഹോർമോണൽ വിദ്യാനങ്ങൾ വരുന്ന ഒരു അവയവം. ജനിക്കുന്നത് മുതൽ പ്രായമായി മരിക്കുന്നതുവരെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇതരത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ചില അവസരങ്ങളിൽ നല്ലത്തിനാവാം ചീത്തക്കും ആകാം.
ഇത്തരം ഹോര്മോണുകളുടെ വ്യതിയാനങ്ങൾ ക്യാൻസറിന്റെ ദിശയിലേക്ക് മാറി പോകുവാനുള്ള സാധ്യത ഉണ്ട്. ഒരു സ്ത്രീയ്ക്ക് അവരുടെ ജീവിതകാലത്ത് ഒരു ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യത വളരെയേറെ കൂടുന്നു. 12% ത്തോളം ആളുകളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എങ്ങനെയാണ് ഈ ക്യാൻസർ സ്ത്രീകളുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രസ്റ്റിൽ മുഴ ഉണ്ടാവുക, നിപ്പിളിൽ നിന്ന് രക്തം പൊടിയുക, നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞു പോവുക, ബ്രസ്റ്റിന്റെ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ, നീര്, തടുപ്പ് തുടങ്ങിയവയെല്ലാം ബ്രസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളായി ആളുകളിൽ കണ്ടുവരുന്നു.
ബ്രസ്റ്റിൽ മുഴയുണ്ടായി അത് പൊട്ടി സ്കിന്നിനെയും ശരീരത്തിന് മറ്റു ഭാഗങ്ങളെയും വ്യാപിച്ചതിനുശേഷമാണ് മിക്ക ആളുകളും ഉണ്ടോ എന്ന് സംശയം മൂലം വൈദ്യസഹായം തേടുവാനായി എത്തുന്നത്. വളരെ അപൂർവമായി സ്ത്രീകളിൽ ഉണ്ടാകുന്നതുപോലെതന്നെ പുരുഷന്മാരിലും ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുന്നതാണ്. പുരുഷന്മാരിൽ ഉണ്ടാകുന്ന കാൻസർ അത്രയേറെ അപൂർവ്വം അല്ല എന്നുതന്നെ പറയാം.
ഒരിക്കൽ ഒരു ബ്രസ്റ്റ് ക്യാൻസർ രൂപപ്പെട്ടു കഴിഞ്ഞാൽ അത് അവിടെ തന്നെ നിൽക്കുകയില്ല ചിലപ്പോൾ അവിടെ നിന്നിട്ട് പുറത്തേക്കോ, ശരീരത്തിലെ മസിലുകളിലേക്ക്, അല്ലെങ്കിൽ നെഞ്ചിന്റെ ഉള്ളിലേക്ക് ഒക്കെ പടരുകയും അതോടൊപ്പം തന്നെ കഴലകൾ വഴി അവ വ്യാപിക്കാനും സാധ്യത ഏറെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Baiju’s Vlogs