Remove Dark Circles Under The Eyes Easily : ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും വളരെ പൊതുവായി കണ്ടുവരുന്ന ഒരു അസുഖമാണ് കണ്ണിന്റെ താഴെ കറുപ്പ് നിറം കാണപ്പെടുക എന്നത്. സ്കിന്നിന് ആവശ്യമായുള്ള പോഷകങ്ങൾ കുറവുംമൂലം ആകാം അതുമല്ലെങ്കിൽ രാത്രി സമയങ്ങളിലെ ഉറക്കം കൃത്യം ആവാത്തത് കൊണ്ടാകും ഇത്തരത്തിൽ കണ്ണിന്റെ താഴെ കറുപ്പ് നിറവും തടിപ്പും ഉണ്ടാകുന്നത്. ഇന്ന് നാം എല്ലാവരും ഒരുപാട് ക്രീമുകളും മറ്റ് സൗന്ദര്യവസ്തുക്കളും ഉപയോഗിക്കുന്നവരാണ്. എത്രയേറെ സൗന്ദര്യവസ്തുക്കൾ ഉപയോഗിചാലും കണ്ണിനു താഴെയുള്ള കറുപ്പുനിറം നീക്കം ചെയ്യുവാൻ സാധിക്കുന്നില്ലേ…?
എളുപ്പത്തിൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിൽ നിന്ന് പരിഹാരം തേടാവുന്നതാണ്. അതിനായി ഇത്രമാത്രം ചെയ്താൽ മതിയാകും. വേദനയോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഇല്ലാതെ ഈ ഒരു കറുപ്പ് നിറത്തെ ഒന്നടക്കം ഇല്ലാതാക്കുവാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ ഓളം വാസിലിൻ എടുക്കുക. സ്റ്റീൽ ബൗളിലെക്ക് ഇട്ടുകൊണ്ട് തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്.
https://youtu.be/wQakcbFuGZU
ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഒരു ടേബിൾസ്പൂണോളം കാസ്ട്രോൾ ഓയിലാണ് അതുപോലെതന്നെ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം തേനും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം ഒലിവ് ഓയിലും കൂടിയും ചേർത്ത് നമുക്ക് ഇതൊന്ന് ഡബിൾ ബോയിങ് ചെയ്ത് എടുക്കാവുന്നതാണ്. ഡബിൾ ബോയിങ് ചെയ്തു നല്ല ചൂടായി എടുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂണോളം അലോവേര ജെല്ലും കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം.
ആരോഗ്യ ഗുണങ്ങൾ ഒന്നടക്കം അടങ്ങിയ ഈ ഒരു വസ്തു ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഏറെ ഉപയോഗിക്കാം. തയ്യാറാക്കി വെച്ച പാക്ക് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു ചെറിയ പാത്രത്തിൽ ആക്കി നമുക്ക് സൂക്ഷിക്കാവുന്നതാണ്. ഈയൊരു പാക്ക് കണ്ണിനു താഴെ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends