Are There Other Symptoms : ഒട്ടനവധി ആളുകളിൽ പിടിപ്പെടുന്ന അസുഖമായി മാറി കഴിഞ്ഞിരിക്കുകയാണ് പ്രൊസ്ട്രേറ്റ് ഗ്രന്ധി. മൂത്രസഞ്ചിയുടെ തൊട്ട് താഴെ മൂത്ര കുഴലിന്റെ താഴെയുള്ള ഒരു ഗ്രന്ഥിയാണ് പ്രൊസ്ട്രേറ്റ്. പ്രായപൂർത്തി ആകാത്ത ചെറിയ കുട്ടികളിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം വളരെ ചെറുതും കാര്യമായ പ്രവർത്തനം ഇല്ലാത്തതും ആണ്. പക്ഷേ പ്രായപൂർത്തി ആകുന്നതിനോട് കൂടി ശരീരത്തിൽ വരുന്ന മാറ്റം പ്രധാനമായും പുരുഷ ഹോർമോണിന്റെ പ്രവർത്തനഫലമായി വലുതാവുകയും പ്രവർത്തനം സജ്ജമാവുകയും ചെയ്യും.
പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാനകരമായ ധർമ്മം എന്ന് പറയുന്നത് പ്രത്യുൽപാദനപരമായ കാര്യങ്ങൾ സഹായിക്കുക എന്നുള്ളതാണ്. ശുക്ലത്തിന്റെ ഏകദേശം 20 ,30% പ്രൊസ്റ്റേറ്റ് ഗ്രന്ധിയിൽ നിന്നുള്ള ശ്രവങ്ങളാണ്. മാത്രമല്ല ബീജത്തിന്റെ ആരോഗ്യ അവസ്ഥ നിലനിർത്താനും അതിന്റെ ശേഷം ശുക്ലം നിർത്തുവാൻ വേണ്ടി പ്രൊസ്റ്റേറ്റ് ഗ്രന്ധി യിൽ നിന്നുള്ള ശ്രവങ്ങൾ ആവശ്യമാണ്. പ്രായം കൊണ്ട് നിരവധി മാറ്റങ്ങൾ തന്നെയാണ് പ്രൊസ്ട്രേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്നത്.
പ്രായപൂർത്തി ആയതു മുതൽ 40 , 45 വയസ്സ് വരെ ഒരേ രൂപത്തിൽ പ്രൊസ്ട്രേറ്റ് ഗ്രന്ധി നിലനിൽക്കുന്നു. 45 വയസ്സിനുശേഷം ശരീരത്തിലെ ഹോര്മോണുകളിൽ വരുന്ന വിദ്യാനങ്ങൾ മൂലം പ്രൊസ്ട്രേറ്റ് ഗ്രന്ധിയിൽ പ്രത്യേകിച്ച് മൂത്രക്കുഴലിനെ തൊട്ടടുത്തുള്ള ഭാഗങ്ങളിൽ ചെറിയ രീതിയിൽ തടിപ്പുകൾ പോലെ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
ഈ ചെറിയ തടിപ്പുകൾ തമ്മിൽ യോജിച്ച് വലിയ തടിപ്പുകൾ ആയി മാറുന്നു. സാധാരണഗതിയിൽ എല്ലാ പുരുഷന്മാരിലും ഏകദേശം 90% പുരുഷന്മാരിലും കാണാവുന്നതാണ്. ഇത് ഒരു പ്രായമാകുന്നതിന്റെ ലക്ഷണം. മുഖത്തെ ചുളിവുകൾ വരുന്നതുപോലെ, മുടി നരക്കുന്നത് പോലെയുള്ള ഒരു പ്രായത്തിന്റെ മാറ്റമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam