Do Not Pull Out The Wick From The Lamp Once Lit : നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്നവരാണ്. നിലവിളക്ക്, ലക്ഷ്മി വിളക്ക്, അകൽ വിളക്ക് എന്നിങ്ങനെ. വിളക്ക് ഏതുമാകട്ടെ നമ്മൾ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്. രാവിലെ കുളിച്ച് വൃത്തിയായി പൂജ മുറിയിൽ കയറി വിളക്ക് കത്തിക്കുന്നു. അതുപോലെതന്നെ സന്ധ്യാസമയത്തും നമ്മൾ വിളക്ക് കത്തിക്കുന്നു.
രണ്ടുനേരവും കത്തിക്കാൻ പറ്റിയില്ല എങ്കിലും സന്ധ്യയ്ക്ക് നിർബന്ധമായിട്ടും വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ 99% ആളുകളും. ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം ഉപയോഗിച്ച തിരി അടുത്ത ദിവസം ഉപയോഗിക്കുവാൻ പാടുണ്ടോ എന്നത് പലർക്കും സംശയം ഉള്ള ഒരു കാര്യമാണ്. എന്നാൽ സത്യമായി തിരി ഉപയോഗിക്കുവാൻ പാടില്ല എന്നാണ്. ഒരു കാരണവശാലും കത്തിച്ചു മാറുന്ന തിരി വലിച്ചെറിയപ്പെടാൻ പാടില്ല.
നമ്മുടെ വീടിന്റെ ഏതെങ്കിലും ഒളിഞ്ഞ കോണിലേക്ക് അല്ലെങ്കിൽ പുറത്തേക്കോ ഒക്കെ ആയിരിക്കും നമ്മൾ പൊതുവേ കത്തിച്ചു കഴിഞ്ഞാൽ വലിച്ചു കളയാറ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. മാത്രമല്ല ഒരുപാട് ദോഷമുള്ള ഒരു കാര്യവും കൂടിയാണ്. ഐശ്വര്യം, ഉയർച്ച, ബുദ്ധിമുട്ടുകളിൽ നിന്നുള്ള മോചനം, സകല ദോഷങ്ങളും ഒക്കെ ഒഴിവാക്കുന്നത് എന്നിങ്ങനെ നിങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചറിയുവാൻ സാധിക്കും.
അതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം വിളക്ക് കത്തിച്ച് ബാക്കി വരുന്ന തെറി എടുത്തതിനുശേഷം ഒരു പാത്രത്തിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ഒരു ഏഴ് ദിവസമോ 8 ദിവസമോ ആകുന്ന സമയത്ത്. തിരി സാമ്പ്രാണി കത്തിക്കുന്ന ആ ഒരു പാത്രത്തിലേക്ക് ഇട്ട് അതിൽ നിന്ന് വരുന്ന പുക വീടിന്റെ എല്ലാ മൂലകളിലേക്കും പരത്തേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories