Symptoms The Body Is Showing : പ്രമേഹരോഗം കാരണം ഉണ്ടാകുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങളെ നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാം എന്നും, പലപ്പോഴും ഇത് വരുന്നതിന്റെ കാരണം എങ്ങനെയാണ് എന്നുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹ രോഗത്തിന് നിയന്ത്രണത്തിൽ വ്യതിയാനങ്ങൾ വരുമ്പോഴാണ് വൃക്കയെ ബാധിക്കുന്നത്. നല്ല രീതിയിലുള്ള ഷുഗർ കൺട്രോളറാണ് പ്രമേഹ രോഗത്തിന്റെ ചികിത്സാ സംവിധാനത്തിൽ വേണ്ടത്.
മൂന്ന് മാസത്തോളം ഉള്ള രക്തത്തിലെ പഞ്ചസാരയുടെ ശരാശരിയാണ് എച്ച് ബി വൻ സി. ഇത് ഏഴ് ശതമാനത്തിന്റെ താഴെ നിൽക്കുമ്പോഴാണ് നമുക്ക് പ്രമേഹം രോഗം കാരണമുള്ള സങ്കീർണതകൾ കുറഞ്ഞു നിൽക്കുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ തുടങ്ങുന്നുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ആദ്യഘട്ടങ്ങളിൽ വൃക്കയെ ബാധിച്ച് തുടങ്ങുമ്പോൾ വലിയ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടെകുകയില്ല.
അതാണ് ഈ അസുഖത്തിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത്. കാരണം നമ്മുടെ പ്രമേഹ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള ട്രീറ്റ്മെന്റ് കൊണ്ട് പോകുന്നു. പ്രമേഹം എല്ലാം നിയന്ത്രിച്ചു പോവുകയാണ് എന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. ചില വ്യക്തികൾക്ക് യൂറിൻ പോകുബോൾപത പോലെ കാണുന്നു. വൃക്കയി അസുഖം കാലിൽ നീര് തുടങ്ങിയ പ്രശ്നവും ഉണ്ടാകുന്നു. വൃക്കസംബന്ധമായുള്ള പ്രശ്നങ്ങൾ സാധാരണഗതിയിൽ തുടങ്ങുമ്പോൾ യൂറിനെ അകത്ത് പ്രോട്ടീൻ പോകുന്നു അല്ലെങ്കിൽ മൈക്രോ ആൽബമൻ ലീക്ക് ആകുന്നു.
സാധാരണ ആളുകളിൽ ഇത് 30ന് താഴെയാണ് ഈ വാല്യൂ ഇരിക്കേണ്ടത്. അപ്പോൾ 30ന് മുകളിലേക്ക് പോയി തുടങ്ങുമ്പോൾ വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ആരംഭം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ ഒരു അവസ്ഥയിൽ വേറെ യാതൊരു ലക്ഷണവും ഉണ്ടാവുകയില്ല. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs