Coconut Curried Local kowa Curry : നല്ല സ്വാദോട് കൂടിയ ഒരു നാടൻ വിഭവത്തിന്റെ റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കോവക്ക ഉപയോഗിച്ചാണ് ഈ ഒരു കറി ഉണ്ടാക്കുന്നത്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കുവാൻ ഉഗ്രൻ ടെസ്റ്റോട് കൂടിയ ഒന്ന് തന്നെയാണ്. കോവയ്ക്ക കറി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് അര കിലോ കോവയ്ക്ക വൃത്തിയാക്കിയതിനു ശേഷം നാലാക്കി മുറിച്ച് വെചെടുക്കുക.
കോവക്ക കറി തയ്യാറാക്കാൻ പോകുന്നത് ചട്ടിയിലേക്ക് കോവക്ക ചേർക്കാം. ശേഷം ഇതിലേക്ക് ചേർക്കുന്നത് ഒരു കഷണം ഇഞ്ചി ഒരു ചെറിയ സബോള കനം കുറഞ് അരിഞ്ഞത് പിന്നെ പച്ചമുളക്. ഇവയും ചട്ടിയിലേക്ക് ചേർക്കാം. ശേഷം ഇതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, പാകത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് തിരുമ്പി എടുക്കണം.
ഇങ്ങനെ തിരുമ്പിയെടുത്തതിന് ശേഷം പത്ത് മിനിറ്റ് നേരം റെസ്റ്റിനായി വെക്കാം. തക്കാളിയും ചേർത്ത് ഒന്ന് തിരുമ്മി കൊടുക്കാം. കറിക്ക് ആവശ്യമായ നാളികേരം അരച്ച് എടുക്കാം. 10 മിനിറ്റിന് ശേഷം ഒരു വെജിറ്റബിൾസിലേക്ക് അല്പം വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച് എടുക്കാം. കറി തിളച്ച് വരുമ്പോൾ അരച്ച് വെച്ച നാളികേരം കൂടിയും ചേർക്കാവുന്നതാണ്. തേങ്ങാപ്പാൽ ഒക്കെ ചാറിൽ കുറുകി നല്ല നല്ലതുപോലെ ആകുമ്പോൾ പാകത്തിനുള്ള ഉപ്പ് ചേർക്കാവുന്നതാണ്.
ഒരല്പം നേരം കൂടി മൂടി വെച്ച് തിളപ്പിക്കാം. ഒരു രണ്ട് ടേബിൾസ്പൂണോളം വിനീഗർ കൂടിയും ഈ ഒരു കറിയിലേക്ക് ചേർക്കാവുന്നതാണ്. തേങ്ങപാലും ചാറും ഒക്കെ കുറുകി നല്ല ടേസ്റ്റോട് കൂടിയുള്ള കറിയായി വരും. ഇത്രയും രുചിയുള്ള ഈ നാടൻ കോവക്ക തേങ്ങ അരച്ച കറി നിങ്ങളൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ. നിങ്ങൾക്ക് ഈഷ്ടമായെങ്കിൽ കമന്റ് അറിയിക്കാൻ മറക്കല്ലേ. Credit : Mia kitchen