ഇന്ന് നമ്മൾ തയ്യാറാക്കുന്നത് നല്ല പഞ്ഞി പോലെ ഉഗ്രൻ ടെസ്റ്റോടുകൂടിയ ഒരു നാടൻ വട്ടേപ്പം ആണ്. എളുപ്പത്തിൽ തന്നെ ഈ ഒരു റെസീപ്പി പ്രകാരം നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ഇത്രയും എളുപ്പത്തിൽ പഞ്ഞി പോലെയുള്ള വട്ടേപ്പം ഉണ്ടാക്കിയെടുക്കുക എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് 250ml പച്ചരിയാണ്. ഇനി ഇപ്പോൾ നിങ്ങളുടെ കയ്യിൽ പച്ചരി ഇല്ല എന്നുണ്ടെങ്കിൽ ഇഡലി അരി ഉപയോഗിച്ചും നമുക്കിത് തയ്യാറാക്കി എടുക്കാം.
അരിയിലെ വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിനു ശേഷം ഒരു നാലുമണിക്കൂറെങ്കിലും ചുരുങ്ങിയത് അരി കുതിരുവാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. നാലുമണിക്കൂർ ശേഷം നന്നായി അരിക്കുതിർന്ന വന്നിട്ടുണ്ട്. ഇതിന്റെ വെള്ളമെല്ലാം മാറ്റി ഒന്നും കൂടിയും ഒന്ന് കഴുകിയെടുത്തതിനു ശേഷം. മിക്സിയുടെ ചാറിൽ ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് ഒരു മുക്കാൽ കപ്പ് തേങ്ങാപ്പാല് ഒഴിക്കാം. ഇത് ഇനി ഇത് നല്ല തിക്കിൽ ഒന്ന് അരച്ചെടുക്കാവുന്നതാണ്.
തേങ്ങ പാലിലാണ് ഇത് അരച്ചെടുക്കുന്നത്. ഒട്ടും തന്നെ വെള്ളം ചേർക്കാതെയാണ് അരച്ചെടുക്കുന്നത്. ശേഷം ഒരു രണ്ട് സ്പൂൺ മാവിൽ അല്പം വെള്ളം ഒഴിച്ച് ഒന്ന് കുറുക്കി എടുക്കാവുന്നതാണ്. ഇനി കുറുക്കിയെടുത്തത് മാവ് ചൂടാറി വരുമ്പോൾ അതിലേക്ക് അരക്കപ്പ് ചോറും, ഒരു ടീസ്പൂൺ ഒരു കപ്പ് പാല്, ഒരു കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ല രീതിയിൽ അരച്ചെടുത്ത മാവിൽ ചേർക്കാവുന്നതാണ്.
പാകത്തിന് ഉപ്പും കൂടി വിതറി കൊടുത്ത് മിക്സ് ചെയ്യാം. ഒരു മൂന്നു മണിക്കൂർ കഴിയുമ്പോഴേക്കും മാവ് നല്ല രീതിയിൽ പൊന്തി വന്നിരിക്കുന്നതായി കാണാം. ഇനി നമുക്ക് കിണ്ണത്തിൽ മാവ് കോരിയൊഴിച്ച് നല്ല ചൂട് അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.