നല്ല മൊരിഞ്ഞ പരിപ്പുവട വേണോ… എങ്കിൽ ഇങ്ങനെ ഉണ്ടാക്കിനോക്കൂ!! തട്ടുകടയിൽ നിന്ന് കിട്ടുന്ന അതെ സ്യാദിൽ.

നല്ല നാടൻ പരിപുവട തയ്യാറാക്കി എടുക്കാം. പരിപുവട ഉണ്ടാക്കുവാൻ എടുക്കുന്ന ഇൻഗ്രീഡിയൻസിന്റെ അളവുകൾ മുഴുവനായി ശ്രദ്ധിക്കുകയാണെങ്കിൽ നല്ല സ്വാദിഷ്ട്ടമായ രീതിയിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ പരിപുവട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഗ്രീൻപീസിന്റെ പരിപ്പ് ഒരു ബൗളിലേക്ക് ചേർക്കാം. ശേഷം പരിപ്പ് നല്ലതുപോലെ കഴുകി എടുത്തതിനു ശേഷം കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതരാനായി വയ്ക്കാവുന്നതാണ്.

   

കുതിർന്ന കിട്ടിയ പരിപ്പിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ പരിപ്പ് മാറ്റിവച്ചതിനുശേഷം ബാക്കിയുള്ള പരിപ്പ് മുഴുവൻ മിക്സിയുടെ ചാറിൽ ചേർത്ത് കുറേശ്ശെ അരച്ചെടുക്കാവുന്നതാണ്. അരച്ചെടുക്കുമ്പോൾ പരിപ്പ് തരിതരി പോലെയാണ് കിട്ടേണ്ടത്. അരച്ചെടുത്ത് പരിപ്പിലേക്ക് നമ്മൾ നേരത്തെ മാറ്റിവെച്ച പരിപ്പും കൂടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

ഇനി ഇതിലേക്ക് അര കപ്പ് ചുകന്നുള്ളി, പച്ചമുളക്, ഇഞ്ചി, ഉണക്കമുളക്, വെളുത്തുള്ളി, പാകത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാവുന്നതാണ്. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും റെസ്റ്റിനായി വെക്കുകയാണെങ്കിൽ ടെസ്റ്റ് ഉഗ്രൻ തന്നെയായിരിക്കും.

എണ്ണ എല്ലാം നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉരുളകളാക്കി കയ്യിൽ വച്ച് പരത്തി എണ്ണയിൽ ഇട്ടുകൊടുത്ത് പൊരിച്ച് എടുക്കാവുന്നതാണ്. ലോ റ്റു മീഡിയം ഫ്ളൈമിൽ ഇട്ട് ഇത് കുക്ക് ചെയ്ത് എടുക്കാവുന്നതാണ്. പുളിറുമ്പ് നിറം ആകുമ്പോഴേക്കും പരിപുവട തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കാവുന്നതാണ്. പരിപ്പുവട ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *